
Banned and restricted items for hand luggage; ഈ വസ്തുക്കള്‍ ഹാന്റ് ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്
Banned and restricted items for hand luggage:ദുബൈ: എമിറേറ്റ്‌സ് അടക്കമുള്ള പ്രധാനപ്പെട്ട് എയര്‍ലൈനുകള്‍ പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടത്തിയതിനു പിന്നാലെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പട്ടിക ഓര്‍മിപ്പിച്ച് വിമാനത്താവളങ്ങള്‍.
ദുബൈയിലെ വിമാനത്താവളത്തിൽ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍: സ്‌ക്രൂഡ്രൈവര്‍, ചുറ്റിക, ആണി, ബ്ലേഡുകളോടു കൂടിയ കത്രിക, വാള്‍, തോക്ക്, കൈവിലങ്ങ്, വോക്കി ടോക്കി, ലൈറ്റര്‍, ബാറ്റ്, പാക്കിങ് ടേപ്പ്, മുനയുള്ള വസ്തുക്കള്‍

നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍: ദ്രാവകം, എല്ലാം കൂടി ഒരു ലിറ്ററില്‍ അധികമാകാതെ പത്ത് കണ്ടെയ്‌നര്‍ വരെ കരുതാം. മരുന്ന് കൈവശം വയക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണം. ശരീരത്തില്‍ ഇരുമ്പിന്റെ ഉപകരണം ഉണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.
ഷാര്‍ജയിലെ വിമാനത്താവളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍:
റേഡിയോ ആക്റ്റീവ് വസ്തുക്കള്‍, ലൈറ്ററുകള്‍, പടക്കങ്ങള്‍, രാസ വസ്തുക്കള്‍, വാള്‍, മുനയുള്ള വസ്തുക്കള്‍, ലേസര്‍ ഗണ്‍, ബാറ്റുകള്‍
നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വസ്തുക്കള്‍: വെള്ളം-100 മില്ലി ലിറ്റര്‍, പെര്‍ഫ്യൂമുകള്‍ക്കും ഈ നിയമം ബാധകമാണ്. ഭക്ഷണവും മരുന്നും രണ്ടായി വേണം പാക്ക് ചെയ്യാന്‍, മരുന്ന് കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ കുറിപ്പടി വേണം.
Comments (0)