
യുഎഇ: എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; റോഡ് ഭാഗികമായി അടച്ചിടും
അബുദാബി: യുഎഇയിലെ ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം എമിറേറ്റ്സ് റോഡിൽ ഭാഗികമായ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്.
ഷാർജയിലേക്കുള്ള ദിശയിൽ അൽ ബാദിയ പാലത്തിലെ പ്രധാന റോഡും കണക്ഷൻ റോഡുമാണ് അടച്ചിടുന്നത്. ഓഗസ്റ്റ് 23 ശനിയാഴ്ച പുലർച്ചെ 1 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം ഓഗസ്റ്റ് 25 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ തുടരും.
ഈ ദിവസങ്ങളിൽ വാഹനങ്ങൾ അൽ സിയൂഹ് സബർബ് ടണൽ വഴി മലീഹ ഈസ്റ്റേൺ റോഡിലേക്ക് തിരിച്ചുവിടും. ഇത്തിഹാദ് റെയിൽ പദ്ധതിയുടെ താൽക്കാലിക പാലം നിർമ്മാണത്തിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ഡ്രൈവർമാർ സഹകരിക്കണമെന്നും, അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
Comments (0)