
Flight ticket cheapest rate;ഇന്നാണ് ഇന്നാണ് ഇന്നാണ്… യുഎഇയിൽ നിന്ന് കേരളത്തിലേക്ക് വെറും 255 ദിർഹം ടിക്കറ്റ് നിരക്ക് ; പ്രവാസികളെ ഇന്നും കൂടി മാത്രം ഈ അവസരം
Flight ticket cheapest rate:ഷാർജ: യു.എ.ഇയിലെ ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യ 149 ദിർഹമിൽ ആരംഭിക്കുന്ന വൺ വേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പരിമിത കാല ടിക്കറ്റ് വില്പന ഇന്ന് കൂടി. ഇതനുസരിച്ച് ലഭ്യമായ പ്രത്യേക നിരക്കുകൾ സെപ്റ്റംബർ 15നും നവംബർ 30നുമിടയിലുള്ള വിമാനങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ നേടാൻ യാത്രക്കാരെ അനുവദിക്കുന്നു. ഒമാനിലെ സലാല, മസ്കത്ത്; സഊദിയിലെ ദമ്മാം, റിയാദ്; കുവൈത്ത് സിറ്റി എന്നിവയുൾപ്പെടെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ മികച്ച അവസരമാണിതെന്നാണ് എയർ അറേബ്യ അധികൃതർ പറയുന്നത്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും പ്രത്യേക നിരക്കുകൾ ലഭ്യമാണ്. കിഴിവ് നിരക്കുകൾ പ്രയോജനപ്പെടുത്തുന്നതിന് യാത്രക്കാർ ഇന്ന് അവരുടെ വൺവേ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്.
നിരക്കുകൾ ലഭ്യമായതിനാൽ തന്നെ യാത്രക്കാരോട് വേഗത്തിൽ ബുക് ചെയ്യണമെന്ന് എയർ അറേബ്യ അഭ്യർത്ഥിച്ചു.
നീണ്ട വാരാന്ത്യം വരുന്നതിനാൽ, ചില യു.എ.ഇ നിവാസികൾ, പ്രത്യേകിച്ചും വേനൽക്കാലത്ത് യാത്ര ചെയ്തിട്ടില്ലാത്തവർക്ക് ഇതുമുഖേന പെട്ടെന്നുള്ള യാത്രകൾ ആസൂത്രണം ചെയ്യാനാകും.
നിരക്കുകൾ
ഷാർജ-ദമ്മാം: 199 ദിർഹം
ഷാർജ-മസ്കത്ത്: 199.
അബൂദബി-സലാല: 249.
അബൂദബി-കൊച്ചി: 255.
റാസൽഖൈമ-കോഴിക്കോട്: 255.
അബൂദബി-ചെന്നൈ: 255.
അബൂദബി-അഹമ്മദാബാദ്: 275.
അബൂദബി-കൊളംബോ: 275.
ഷാർജ-ധാക്ക: 475.
Comments (0)