
Expats change ides for sending money; മൂല്യം കുറഞ്ഞിട്ടും പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നില്ല ; ഇതിനു പിന്നിലെ രഹസ്യം എന്ത്? പുതിയ ട്രെൻഡ് ശക്തമാകുന്നു.. അറിയാം
Expats change ides for sending money;ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം കൈയ്യിലെത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം അവര്‍ നാട്ടിലേക്ക് അയച്ചപ്പോള്‍ കിട്ടിയ തുകയേക്കാള്‍ അധികം കിട്ടുന്നുണ്ട് ഇപ്പോള്‍. എന്നാല്‍ ഇങ്ങനെ മാറിയിട്ടും പലരും പണം നാട്ടിലേക്ക് അയക്കുന്നില്ല.
രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് മിക്ക പ്രവാസികളും കരുതുന്നത്. അതുകൊണ്ടുതന്നെ കാത്തിരുന്ന് കാണാം എന്ന നിലപാടിലേക്ക് അവര്‍ മാറിയിരിക്കുന്നു. അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നം അത്ര വേഗത്തില്‍ പരിഹരിക്കില്ലെന്നും അതുവരെ രൂപ ഇടിയാന്‍ തന്നെയാണ് സാധ്യത എന്നും അവര്‍ മനസിലാക്കുന്നു. ശമ്പളം ദിര്‍ഹമായി തന്നെ സൂക്ഷിക്കുകയാണ് പല പ്രവാസികളും…
ഈ മാസം ഒന്നിന് ഒരു ദിര്‍ഹത്തിന് 24.068 ആയിരുന്നു നിരക്ക്. രൂപയുടെ എക്കാലത്തെയും താഴ്ന്ന നിരക്കായിരുന്നു അത്. എന്നാല്‍ സെപ്തംബര്‍ അഞ്ചിന് വീണ്ടും മൂല്യം കുറഞ്ഞു. 24.076 എന്ന നിരക്കിലേക്ക് എത്തി. എന്നിട്ടും പല പ്രവാസികളും നാട്ടിലേക്ക് പണം അയക്കുന്നില്ല. ചിലര്‍ ആവശ്യത്തിന് മാത്രം അയക്കുകയാണ്. ഓണം ചെലവിന് മാത്രമുള്ള തുക അയച്ചുകൊടുക്കുകയാണ് ചില പ്രവാസികള്‍ ചെയ്തതത്രെ.
ഇന്ത്യന്‍ രൂപ തുടര്‍ച്ചയായി മൂല്യം കുറയുകയാണ്. നേരത്തെ പതിയെ കുറഞ്ഞു വന്ന മൂല്യം സെപ്തംബറില്‍ ഇടിവ് വേഗത്തിലാക്കി. ഇതിന് കാരണം അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ ഇറക്കുമതി ചുങ്കമാണ്. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 50 ശതമാനമാണ് ചുങ്കം. ഇത്രയും ചുങ്കം ഒരു രാജ്യങ്ങള്‍ക്കും അമേരിക്ക ചുമത്തിയിട്ടില്ല.
പ്രവാസികളുടെ മനംമാറ്റത്തിന് കാരണം ഇതാണ്
സമീപകാലം വരെ ഇന്ത്യയെ അമേരിക്ക ഉറ്റ ചങ്ങാതി രാജ്യമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് കാര്യങ്ങള്‍. ചൈനയേക്കാള്‍ ഉയര്‍ന്ന താരിഫ് ഇന്ത്യയ്ക്കാണ് ചുമത്തിയിട്ടുള്ളത്. ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ അമേരിക്കയിലേക്കാണ്. എന്നാല്‍ ഇപ്പോള്‍ കയറ്റുമതി പ്രതിസന്ധിയിലായി. ഇതോടെ ഇന്ത്യന്‍ കയറ്റുമതിക്ക് ചെലവേറി. മാത്രമല്ല, ഇന്ത്യയില്‍ നിരവധി പേര്‍ക്ക് ജോലി പോകാനുള്ള സാധ്യതയും തെളിഞ്ഞു. ഈ സാഹചര്യത്തില്‍ ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്മാറുകയാണ്.
ഇന്ത്യന്‍ ഓഹരി ഒഴിവാക്കലും കയറ്റുമതി പ്രതിസന്ധി നേരിടുകയും ചെയ്തതോടെ വ്യാപാര കമ്മി വര്‍ധിക്കുന്ന സാഹചര്യമുണ്ടായതാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയാന്‍ കാരണമായത്. നേരത്തെ യുഎഇ, സൗദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ പണം നാട്ടിലേക്ക് വന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ അമേരിക്ക, യൂറോപ്പ് എന്നീ മേഖലകളില്‍ നിന്നാണ്.
ഈ മാറ്റം ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് യുഎഇ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കാതെ ഇനിയും രൂപയുടെ മൂല്യം ഇടിയാന്‍ കാത്തിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി പരിഹരിക്കാത്തിടത്തോളം കാലം ഇന്ത്യന്‍ രൂപ കൂടുതല്‍ ഇടിയുമെന്ന് പ്രവാസികള്‍ കരുതുന്നു. അതിനിടെ ചിലര്‍ നാട്ടിലേക്ക് പണം അയക്കുന്നതിന് കൂടുതല്‍ തുക തരുന്ന ആപ്പുകളെ ആശ്രയിക്കുന്നു എന്ന മാറ്റവും വന്നിട്ടുണ്ട്. ചിലര്‍ യുഎഇയില്‍ തന്നെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
ഇങ്ങനെ ജീവിതം ഓടി തീർക്കരുതെ… ഓടൻ ഇനിയും നിങ്ങൾ വേണ്ടേ ? അപ്പോൾ നിൽക്കൂ.. എന്നിട്ട് ഒന്ന് നടക്കൂ
ഇങ്ങനെ ജീവിതം ഓടി തീർക്കരുതെ… ഓടൻ ഇനിയും നിങ്ങൾ വേണ്ടേ ? അപ്പോൾ നിൽക്കൂ.. എന്നിട്ട് ഒന്ന് നടക്കൂ
വേഗതയേറിയ ആധുനിക ലോകത്ത്, ഉയർന്ന തീവ്രതയുള്ള വർക്കൗട്ടുകളും നൂതന ഫിറ്റ്നസ് ദിനചര്യകളും പലപ്പോഴും ശ്രദ്ധ ആകർഷിക്കുന്ന, ലളിതമായ ഒരു പ്രവൃത്തിയായ നടത്തം നാം മറക്കുന്നു. ഓടണ്ട ഒന്ന് നടന്നാൽ മതി ജീവിതത്തിൽ ഗുണങ്ങൾ ഏറെയാണ്.
ഓരോ ഘട്ടത്തിലും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
നടത്തം വെറുമൊരു യാത്രയല്ല; ഇത് ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുന്ന ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന പ്രവർത്തനമാണ്.
1 പതിവ് വേഗതയുള്ള നടത്തം ഹൃദയമിടിപ്പ് ഉയർത്തുന്നു.
2 വർദ്ധിക്കുന്നു രക്ത ചംക്രമണം ഓക്സിജൻ വിതരണവും
3 ഹൃദ്രോഗങ്ങൾ കുറയ്ക്കുന്നു
4 ഹൃദയത്തിൻ്റെ മൊത്തത്തിലുള്ള ശക്തി മെച്ചപ്പെടുത്തുന്നു
5 ആരോഗ്യം നിലനിർത്തുന്നു രക്തസമ്മര്ദ്ദം ലെവലുകൾ
6 “നല്ല” എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ ഉത്പാദനം ഉത്തേജിപ്പിക്കുന്നു
1-5 മിനിറ്റ്:
രക്തയോട്ടം വർധിക്കുന്നു: നടത്തം ആരംഭിക്കുന്നതോടെ പേശികളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം കൂടുകയും, കൂടുതൽ ഓക്സിജനും പോഷകങ്ങളും എത്തുകയും ചെയ്യുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു: അഞ്ച് മിനിറ്റ് പിന്നിടുമ്പോൾ, സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന എൻഡോർഫിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
10 മിനിറ്റ്:
പ്രമേഹം നിയന്ത്രിക്കുന്നു: പത്ത് മിനിറ്റ് നടക്കുമ്പോൾ, ശരീരം കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിയന്ത്രിക്കാൻ തുടങ്ങും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു: കോർട്ടിസോൾ ഹോർമോൺ ശരീരത്തിലെ മെറ്റബോളിസവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
30 മിനിറ്റ്:
ശരീരഭാരം കുറയ്ക്കുന്നു: 30 മിനിറ്റ് തുടർച്ചയായി നടക്കുന്നത് ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കും. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ ഫലപ്രദമായ വ്യായാമമാണ്.
45 മിനിറ്റ്:
അമിത ചിന്തകൾ കുറയ്ക്കുന്നു: 45 മിനിറ്റ് നടക്കുമ്പോൾ മനസ്സ് ശാന്തമാവുകയും അനാവശ്യമായ ചിന്തകളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്നു.
60 മിനിറ്റ്:
ഡോപാമൈൻ ഉത്പാദനം: ഒരു മണിക്കൂർ നടക്കുമ്പോൾ തലച്ചോറിൽ ഡോപാമൈൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ അളവ് വർധിക്കുന്നു. ഇത് സന്തോഷം നൽകുന്ന രാസവസ്തുവാണ്.
നടത്തം എല്ലാ രോഗങ്ങൾക്കും ഒരു മികച്ച ചികിത്സയാണെന്ന് ഡോ. വോറ പറയുന്നു. തുടക്കത്തിൽ കുറഞ്ഞ സമയം നടന്നുതുടങ്ങുകയും പിന്നീട് പതിയെ വേഗതയും ദൈർഘ്യവും കൂട്ടുകയും ചെയ്യാം. ഏതൊരു പുതിയ വ്യായാമ മുറ തുടങ്ങുന്നതിന് മുൻപും ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
A biggest offer in iphone 16;ആവേശം…ആവേശം!!!ഐഫോണ്‍ 17 വരുന്നതിന്‍റെ ഓളം ;ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ വില കുറഞ്ഞു. കിടിലൻ ഓഫര്‍ എങ്ങനെ നേടാം? അറിയാം..
A biggest offer in iphone 16;ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16 ശ്രേണിക്ക് വില
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ വിലക്കുറവില്‍ ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഇപ്പോള്‍ ലഭ്യമാണ്
79,999 രൂപ അടിസ്ഥാന വിലയില്‍ (128 ജിബി) ലോഞ്ച് ചെയ്‌ത ഐഫോണ്‍ 16 ഇപ്പോള്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത് 69,999 രൂപയ്‌ക്കാണ്. അതായത് ആമസോണ്‍ 10,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നല്‍കുന്നു.
ഇതിന് പുറമെ ബാങ്ക് കാര്‍ഡുകളും ഇഎംഐ ട്രാന്‍സാക്ഷനുകളും എക്‌സ്‌ചേഞ്ച് സൗകര്യവും വഴി ഇതിലും വിലക്കുറവില്‍ ഐഫോണ്‍ 16 വാങ്ങുകയുമാകാം.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, എ18 ബയോനിക് ചിപ്‌സെറ്റ്, ആപ്പിള്‍ ഇന്‍റലിജന്‍സ്, ഐപി68 സര്‍ട്ടിഫിക്കറ്റ്, 22 മണിക്കൂര്‍ വരെ പ്ലേബാക്ക്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം തുടങ്ങി അനേകം ഫീച്ചറുകള്‍ ഐഫോണ്‍ 16നുണ്ട്.
2x ഒപ്റ്റിക്കല്‍ സൂം സഹിതം 48 എംപി സെന്‍സര്‍, 12 എംപി മാക്രോ ലെന്‍സ്, 12 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ ക്യാമറ വിഭാഗത്തിലുള്ളത്.
Comments (0)