
uae fuel price for september announced;ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്
uae fuel price for september announced; 2025 സെപ്റ്റംബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. ഇന്ധന വില നിർണയ സമിതി. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറിൽ ഇന്ധനവിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ഇവിടെ പരിശോധിക്കുന്നത് 2025 സെപ്തംബറിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരും എന്നാണ്.
ഓഗസ്റ്റിൽ ഒരു ലിറ്ററിന് 2.69 ദിർഹം വിലയുണ്ടായിരുന്ന സൂപ്പർ 98 പെട്രോൾ സെപ്തംബറിൽ ലിറ്ററിന് 2.70 ദിർഹം ആയി ഉയർന്നു. സ്പെഷ്യൽ 95 പെട്രോൾ ഒരു ലിറ്ററിന് 2.58 ദിർഹമാണ് വില, കഴിഞ്ഞ മാസം ഇത് 2.57 ദിർഹമായിരുന്നു.
ഓഗസ്റ്റിൽ ഒരു ലിറ്ററിന് 2.50 ദിർഹം വിലയുണ്ടായിരുന്ന ഇ-പ്ലസ് വിഭാഗത്തിലെ പെട്രോളിന് വില 2.51 ദിർഹം ആയി. അതേസമയം, ഓഗസ്റ്റിൽ ലിറ്ററിന് 2.78 ദിർഹം വിലയുണ്ടായിരുന്ന ഡീസലിന് സെപ്തംബറിൽ വില 2.66 ദിർഹമായി കുറഞ്ഞു. അതേസമയം, നിങ്ങൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, സെപ്തംബറിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ അൽപ്പം കൂടുതൽ ചിലവ് വരും.
കോംപാക്റ്റ് കാറുകൾ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
പെട്രോൾ | സെപ്റ്റംബർ | ഓഗസ്റ്റ് |
സൂപ്പർ 98 | 137.7 ദിർഹം | 137.19 ദിർഹം |
സ്പെഷ്യൽ 95 | 131.58 ദിർഹം | 131.7 ദിർഹം |
ഇ-പ്ലസ് 91 | 128.01 ദിർഹം | 127.50 ദിർഹം |
സെഡാൻ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
പെട്രോൾ | സെപ്റ്റംബർ | ഓഗസ്റ്റ് |
സൂപ്പർ 98 | 167.4 ദിർഹം | 166.78 ദിർഹം |
സ്പെഷ്യൽ 95 | 159.96 ദിർഹം | 159.34 ദിർഹം |
ഇ-പ്ലസ് 91 | 155.62 ദിർഹം | 155 ദിർഹം |
എസ്യുവി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
പെട്രോൾ | സെപ്റ്റംബർ | ഓഗസ്റ്റ് |
സൂപ്പർ 98 | 199.8 ദിർഹം | 199.06 ദിർഹം |
സ്പെഷ്യൽ 95 | 190.92 ദിർഹം | 190.08 ദിർഹം |
ഇ-പ്ലസ് 91 | 185.74 ദിർഹം | 185 ദിർഹം |
Comments (0)