Posted By Nazia Staff Editor Posted On

Uae govenment services: യുഎഇയിലെ സർക്കാർ സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ: അറിയേണ്ടതെല്ലാം

Uae govenment services;യുഎഇ: യുഎഇയിലെ ആയിരക്കണക്കിന് സർക്കാർ സേവനങ്ങൾക്കായി ഇനി യുഎഇ പാസ് . ഒരു പേപ്പർ പോലും ആവശ്യമില്ലാതെയും ക്യൂ നിൽക്കാതെയും നിങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇനി യുഎഇ പാസ് വഴി ആക്സിസ് ചെയ്യാം. യുഎഇയുടെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഭാഗമായയാണ് ഈ സംവിധാനങ്ങൾ നടപ്പിലാക്കിയത്. നേരത്തെ ഓരോ സേവനത്തിനും വിവിധ ആപ്പുകൾ വേണമായിരുന്നു എന്നാൽ തിരിച്ചറിയൽ രേഖ മാത്രം ഉപയോഗിച്ച് കൊണ്ട് യുഎഇ പാസ് വഴി എല്ലാം സേവനങ്ങളും ലഭ്യമാകും.യുഎഇയിലെ 1.1 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഒരു പ്രധാന ഡിജിറ്റൽ ആപ്ലിക്കേഷനാണ് യുഎഇ പാസ്. ഇത് നിങ്ങളുടെ ഫോണിൽ ഒരു ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പോലെയാണ് പ്രവർത്തിക്കുന്നത്. 5,000-ൽ അധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കായി ഓരോ തവണയും പുതിയതായി ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. യുഎഇ പാസ് ഉപയോഗിച്ച് ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതി. കൂടാതെ പേപ്പറുകളിൽ ഒപ്പിടാതെ തന്നെ പ്രധാന രേഖകളിൽ ഡിജിറ്റലായി ഒപ്പിടാൻ സാധിക്കും.

ഇത് നിയമപരമായി സാധുതയുള്ളതാണ്. അതിനാൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഔദ്യോഗിക രേഖകൾ എളുപ്പത്തിൽ ആപ്പിലൂടെ കാണാനും ആവശ്യമുള്ളവർക്ക് സുരക്ഷിതമായി അയച്ചുകൊടുക്കാനും ഇത് സഹായിക്കുന്നു. ബാങ്കുകൾ, ആശുപത്രികൾ, ടെലികോം കമ്പനികൾ തുടങ്ങി നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഇനി യുഎഇ പാസ് വഴി കൂടുതൽ എളുപ്പത്തിൽ ചെയ്യാം. പേപ്പർ രഹിതമായ ഒരു ഡിജിറ്റൽ ജീവിതത്തിലേക്ക് മാറാൻ ഇത് നിങ്ങളെ കൂടുതൽ സഹായിക്കുന്നു.

മുമ്പ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ബാങ്ക് അക്കൗണ്ട് എടുക്കൽ എന്നിവയ്ക്കായി സ്ഥാപനങ്ങളിൽ നേരിട്ട് പോകണമായിരുന്നു. എന്നാൽ ഇപ്പോൾ യുഎഇ പാസ് വഴി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് നേരിട്ട് ഈ സേവനങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും. അതിനായി നിങ്ങളുടെ യുഎഇ പാസ് അക്കൗണ്ട് ആക്റ്റീവ് ആയാൽ, സർക്കാർ ഫീസ് അടയ്ക്കുന്നതും ബിസിനസുകൾ രജിസ്റ്റർ ചെയ്യുന്നതും മുതൽ പരാതികൾ ഫയൽ ചെയ്യുന്നതും കുടുംബ വിസകൾ സ്പോൺസർ ചെയ്യുന്നതും വരെ 5,000-ത്തിലധികം സേവനങ്ങളിലേക്ക് നിങ്ങൾക്ക് പ്രവേശനം ലഭിക്കും.

യുഎഇ സർക്കാരിന്റെ ഈ ഡിജിറ്റലൈസേഷൻ നീക്കങ്ങൾ താമസക്കാർ സേവനങ്ങളുമായി ഇടപഴകുന്ന രീതിയെ അടിമുടി മാറ്റുകയാണ്. ഈ മാറ്റങ്ങളുടെ ഹൃദയഭാഗത്താണ് യുഎഇ പാസ്. ഇത് പൊതു സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുക മാത്രമല്ല, സുരക്ഷ, കാര്യക്ഷമത, സൗകര്യം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വ്യാപകമായ സംയോജനത്തോടെ യുഎഇ പാസ് യുഎഇയിലെ ദൈനംദിന ജീവിതത്തിനുള്ള ഒരു സുപ്രധാന ഡിജിറ്റൽ ഉപകരണമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇനി നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒരു ക്ലിക്ക് മതി!

Comments (0)

Leave a Reply

Your email address will not be published. Required fields are marked *