
report double parking incidents;നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനം തടസ്സപ്പെടുത്തുന്നുണ്ടോ?ഇതാ അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
report double parking incidents
;ദുബൈ: നിങ്ങൾ വാഹനം എടുക്കാൻ തയ്യാറായി വരുമ്പോൾ, മറ്റൊരു ഡ്രൈവറുടെ അശ്രദ്ധമായ പാർക്കിംഗിനാൽ നിങ്ങളുടെ വാഹനം തടസ്സപ്പെട്ടിട്ടുണ്ടോ? ഇത്തരം സാഹചര്യത്തിൽ, അബൂദബിയിലും ദുബൈയിലും വളരെ എളുപ്പത്തിൽ ഇരട്ട പാർക്കിംഗ് റിപ്പോർട്ട് ചെയ്യാം. മാത്രമല്ല, റിപ്പോർട്ട് ചെയ്താൽ പെട്ടെന്നു തന്നെ നിങ്ങൾക്ക് സഹായം ലഭിക്കുകയും ചെയ്യും.
നിങ്ങളുടെ വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തുന്ന വാഹനം റിപ്പോർട്ട് ചെയ്താൽ, പൊലിസ് ഉടൻ എസ്എംഎസ് വഴി ആ വാഹന ഉടമയെ ബന്ധപ്പെടുകയും നിയമവിരുദ്ധമായി പാർക്ക് ചെയ്ത വാഹനം മാറ്റണമെന്ന് അറിയിക്കുകയും ചെയ്യും.
ദുബൈയിൽ ഇരട്ട പാർക്കിംഗ് റിപ്പോർട്ട് ചെയ്യുന്ന വിധം
ദുബൈ പൊലിസ് ആപ്പ്:
1) ദുബൈ പൊലിസ് ആപ്പ് വഴി നിങ്ങൾക്ക് ഇരട്ട പാർക്കിംഗ് റിപ്പോർട്ട് ചെയ്യാം. (ദുബൈ പൊലിസ് ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ്, ഹുവായ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്).
2) ‘Reporting Vehicle Obstruction’ എന്ന് സെർച്ച് ചെയ്യുക – ശേഷം, ആപ്പ് തുറന്ന് മുകളിലെ കോണിലുള്ള സെർച്ച് ബാറിൽ ‘Reporting Vehicle Obstruction’ എന്ന് ടൈപ്പ് ചെയ്യുക.
ഇരട്ട പാർക്ക് ചെയ്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നൽകുക – സേവനം തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ വാഹനത്തെ തടസ്സപ്പെടുത്തുന്ന വാഹനത്തിന്റെ വിശദാംശങ്ങൾ നൽകണം.
ആവശ്യമായ ഡീറ്റെയിൽസ്
1) വാഹനത്തിന്റെ നമ്പർ പ്ലേറ്റ്.
2) വാഹനത്തിന്റെ സ്ഥാനം.
3) ‘സബ്മിറ്റ്’ ബട്ടൺ അമർത്തുക – വിവരങ്ങൾ നൽകിയ ശേഷം, ‘സബ്മിറ്റ്’ ബട്ടൺ ക്ലിക്ക് ചെയ്യുക.
901 – ദുബൈ നോൺ – എമർജൻസി ലൈൻ
1) 901 എന്ന നമ്പറിലേക്ക് വിളിക്കുക, ദുബൈ പൊലിസിന്റെ ട്രാഫിക് സർവിസസ് വകുപ്പിനായി 1 അമർത്തുക.
2) കോൾ സെന്റർ ഏജന്റുമായി സംസാരിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
3) വാഹനത്തിന്റെ നമ്പർ പ്ലേറ്റും വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലവും ഏജന്റിനെ അറിയിക്കുക.
തുടർന്ന, ദുബൈ പൊലിസ് വാഹന ഉടമയ്ക്ക് എസ്എംഎസ് വഴി വാഹനം നീക്കം ചെയ്യാനുള്ള നിർദേശം നൽകും.
Comments (0)