
Uae job vacancy: യുഎഇയിൽ ഈ മേഖലയിൽ വൻ തൊഴിൽ അവസരങ്ങൾ;പതിനായിരത്തിരധികം ഒഴിവുകൾ; വേഗം ദുബായിലേക്ക് പറക്കും
Uae job vacancy;ദുബായുടെ റിയൽ എസ്റ്റേറ്റ് രംഗം സജീവമാണെന്നതിന്റെ തെളിവാണ് ഇത്രയേറെ ബിൽഡിങ് പെർമിറ്റുകളെന്ന് നഗരസഭയുടെ കെട്ടിട നിർമാണ അനുമതി വിഭാഗം സിഇഒ മറിയം അൽ മുഹെയ്റി പറഞ്ഞു. ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അവർ പറഞ്ഞു

കെട്ടിട നിർമാണ മികവ് ഉറപ്പാക്കാൻ ‘ബിൽഡ് ഇൻ ദുബായ്’ സംവിധാനം കെട്ടിട നിർമാണ അപേക്ഷകൾ മാത്രം കൈകാര്യം ചെയ്യുന്നതിനു നഗരസഭയ്ക്ക് ബിൽഡ് ഇൻ ദുബായ് എന്ന പേരിൽ ഏകീകൃത സംവിധാനമുണ്ട്. നിർമാണ അപേക്ഷകൾ അതിവേഗം പരിശോധിക്കാനും അനുമതി നൽകാനുമുള്ള ഏകജാലക സംവിധാനമാണിത്.
കെട്ടിടത്തിന്റെ രൂപരേഖ അടക്കം മുഴുവൻ വിവരങ്ങളും സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരിശോധിച്ച് മികവ് ഉറപ്പു വരുത്തിയാണ് അന്തിമ അനുമതിയിലെത്തുന്നത്. പരിശോധന പൂർണമായും ഡിജിറ്റലാക്കിയതോടെ കൺസൽറ്റന്റുമാരുടെയും കരാറകാരുടെയും ജോലികൾ എളുപ്പമായി. പ്ലാനിലെ തെറ്റുകളും ഇരട്ടിപ്പുകളും അതിവേഗം കണ്ടെത്താനും തിരുത്താനും, നഗരസഭയുടെ കെട്ടിട നിയമങ്ങൾ പൂർണമായും പാലിക്കുന്ന പ്ലാനിലേക്കു അതിവേഗം എത്തിക്കാനും ഇതുവഴി സാധിക്കും. നഗരസഭയിൽ കെട്ടിടം നിർമിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന ചട്ടങ്ങൾ പാലിക്കുന്നെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാകും അന്തിമ അനുമതി നൽകുക. ഹരിത നിർമാണ ചട്ടങ്ങൾ പാലിക്കണം എന്നതാണ് അടിസ്ഥാന ചട്ടങ്ങളിൽ ആദ്യത്തേത്, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കണം രൂപകൽപ്പന എന്നതാണ് രണ്ടാമത്തെ ചട്ടം. കെട്ടിടത്തിന്റെ രൂപം നിലവിലുള്ള കെട്ടിടങ്ങൾക്കു സമാനമാകരുതെന്നമുണ്ട്.
Comments (0)