Posted By Nazia Staff Editor Posted On

Uae job vacancy:ടെക്കികളെ ഇത് നിങ്ങൾക്കുള്ള അവസരം വേഗം ദുബായിലേക്ക് പറന്നോളൂ!!!ഈ ജോലികൾക്ക് ശമ്പളം കൂടുതൽ, അവസരങ്ങൾ ധാരാളം

Uae job vacancy;യുഎഇ: യുഎഇയിലെ സാങ്കേതികവിദ്യാ മേഖലയിൽ ജോലിക്കാർക്ക് ഡിമാന്റ് കൂടുന്നു. വൈദഗ്ധ്യമുള്ള ജീവനക്കാരെ തേടിയുള്ള കമ്പനികളുടെ അന്വേഷണം ശക്തമാണ്. ഇആർപി ട്രാൻസ്ഫോർമേഷൻ പ്രൊഫഷണൽസ്, സൈബർ സുരക്ഷാ എഞ്ചിനീയറിംഗ്, ഐടി മാനേജ്മെന്റ്, ഡെവോപ്‌സ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിലവസരങ്ങൾ ഉള്ളത്.യുഎഇയുടെ സാങ്കേതികവിദ്യാ മേഖലയിലുള്ള വളർച്ച പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നിന്നുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നു. ഇത് മത്സരശേഷിയുള്ള ഒരു തൊഴിൽ കമ്പോളത്തിന് രൂപം നൽകി. ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയും വലിയ വിദേശ കമ്പനികളുടെ സാന്നിധ്യവും യുഎഇയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു. പല ക്രിപ്റ്റോ സ്ഥാപനങ്ങളും യുഎഇയിൽ ഓഫീസുകൾ തുറന്നത് ഈ അവസരങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നു.

യുഎഇയിലെ ടെക്നോളജി റിക്രൂട്ട്മെന്റ് മാർക്കറ്റ് വളരെ സജീവമാണ്. മിഡ്-മാർക്കറ്റ് തലത്തിൽ സ്ഥിരമായ അവസരങ്ങളുണ്ട്. സാങ്കേതികവിദ്യാ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫഷണൽസിന് മികച്ച സാധ്യതകളുമുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദർ പറഞ്ഞതായി ഖലീജ് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.

എൻ്റർപ്രൈസ് ആർക്കിടെക്റ്റുകൾ, cloud engineers, application development specialists തുടങ്ങിയ തസ്തികകളിലേക്ക് കൂടുതൽ നിയമനം വരാൻ സാധ്യതയുണ്ട്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സ്ഥാപനങ്ങൾ Enterprise Application Transformation പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതിനാൽ, ERP കൺസൾട്ടൻ്റുകൾ, പ്രോജക്ട് മാനേജർമാർ, ബിസിനസ് അനലിസ്റ്റുകൾ എന്നിവർക്ക് വലിയ ഡിമാൻഡുണ്ട്. CRM, SCM, HCM തുടങ്ങിയ മറ്റ് Enterprise Application രംഗത്തുള്ള വിദഗ്ദ്ധർക്കും വലിയ സാധ്യതയാണ് ദുബായിൽ വരാൻ പോകുന്നത്.

യുഎഇയുടെ സാങ്കേതികവിദ്യാ രംഗത്തെ വളർച്ച, ഉയർന്ന ജീവിത നിലവാരം, നൂതനമായ പൊതുമേഖലാ സംരംഭങ്ങൾ എന്നിവ കാരണം നിരവധി പ്രൊഫഷണൽസുകൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നു. സാമ്പത്തിക വികസനത്തിന്റെ ഒരു പ്രധാന ഭാഗമായി സാങ്കേതികവിദ്യയെ രാജ്യം കാണുന്നതും ഇതിന് ഒരു കാരണമാണ്. യുഎഇ അന്താരാഷ്ട്ര പ്രൊഫഷണൽസുകളെ ആകർഷിക്കുന്നത് തുടരുകയാണ്. അതിവേഗം വളരുന്ന സാങ്കേതിക ആവാസവ്യവസ്ഥ, ഉയർന്ന ജീവിത നിലവാരം, നൂതനമായ പൊതുമേഖലാ സംരംഭങ്ങൾ എന്നിവ ആഗോള പ്രതിഭകൾക്ക് യുഎഇയെ ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. യുഎഇയിലെ തൊഴിൽ കമ്പോളത്തിൽ വലിയ മത്സരമാണ് നടക്കുന്നത്. ഇത് തൊഴിലുടമകൾക്ക് മികച്ച പ്രൊഫഷണൽസിനെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യം വരെയുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *