Uae labour law:യുഎഇയിൽ പൊതു അവധിക്ക് ജോലിക്ക് വിളിക്കാമോ? യുഎഇയിലെ നിയമം പറയുന്നത് ഇങ്ങനെ

Uae labour law:യുഎഇ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച പൊതു അവധിയായിരുന്നു. എന്നാൽ ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാൽ, യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് നിങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കും. 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 33 അനുസരിച്ച്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ എങ്ങനെ നഷ്ടപരിഹാരം ലഭിക്കും.യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച്, പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിക്ക് അർഹതയുണ്ട്. ജോലിയുടെ സ്വഭാവം അനുസരിച്ച് പൊതു അവധി ദിവസങ്ങളിൽ ജീവനക്കാരൻ ജോലി ചെയ്യേണ്ടി വന്നാൽ, ഓരോ ദിവസത്തെ ജോലിക്കും തുല്യമായ ഒരു ദിവസം അവധിയായി നൽകണം. അല്ലെങ്കിൽ സാധാരണ ദിവസത്തെ വേതനത്തിന് പുറമെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത തുക അധികമായി നൽകണം.

യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് നിങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് അറിയുവാനും, ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് പരാതി നൽകാനും ആഗ്രഹമുണ്ടെങ്കിൽ, മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതും, തർക്കങ്ങൾ പരിഹരിക്കുന്നതും മാനവ വിഭവശേഷി മന്ത്രാലയം ആണ്.

പരാതികൾ ഫയൽ ചെയ്യാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം:

1. മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ 800 60-ൽ വിളിക്കുക.
2. MOHRE ആപ്പ് ഡൗൺലോഡ് ചെയ്ത് ലേബർ പരാതി ഫയൽ ചെയ്യുക.
3. www.mohre.gov.ae സന്ദർശിച്ച് ലേബർ പരാതി ഫയൽ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

യുഎഇയിലെ ഒരു തൊഴിലാളി എന്ന നിലയിൽ, യുഎഇ തൊഴിൽ നിയമത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള എളുപ്പവഴി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി (MOHRE) ബന്ധപ്പെടുക എന്നതാണ്.

mobile number scam;പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്

mobile number scam;തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് തട്ടിപ്പെന്ന് പൊലിസ് വ്യക്തമാക്കി.
 
കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ സിം പ്രവർത്തനക്ഷമമാകും. പിന്നീട് കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു.
 
ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള  ലിങ്കുകൾ മാത്രം തുറക്കുക, ഇ സിം സേവനങ്ങൾക്കായി ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക, മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക, തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക. തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് പൊലിസ് അറിയിച്ചു. 

തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *