Posted By Nazia Staff Editor Posted On

Uae blue residency;ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം

Uae blue residency:ദുബൈ: ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്കായി 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ. രാജ്യത്തിനു പുറത്തുനിന്നുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് പ്രവേശന തീയതി മുതല്‍ 180 ദിവസം ദൈര്‍ഘ്യമുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അനുമതി നല്‍കിത്തുടങ്ങി. 

പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ അസാധാരണമായ സംഭാവനകളും നല്‍കിയ വ്യക്തികള്‍ക്കായി അവതരിപ്പിച്ച ഒരു ദീര്‍ഘകാല റെസിഡന്‍സി (10 വര്‍ഷം) ആണ് ബ്ലൂ റെസിഡന്‍സി വിസ.

ബ്ലൂ റെസിഡന്‍സി വിസക്കുള്ള യോഗ്യത?

  • പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയോ അസാധാരണമായ ശ്രമങ്ങള്‍ നടത്തുകയോ പ്രകടമായ പോസിറ്റീവ് സ്വാധീനംകൊണ്ടുവരാന്‍ കഴിഞ്ഞവരോ ആയ വ്യക്തികള്‍.
  • പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ വലിയ നേട്ടങ്ങളും സ്വാധീനവുമുള്ള വ്യക്തികള്‍. ഇവര്‍ യുഎഇ ശാസ്ത്രജ്ഞരുടെ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നാമനിര്‍ദ്ദേശം ചെയ്യപ്പെടണം.
  • പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും നിക്ഷേപം നടത്തിയവരും.
  • യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ പരിസ്ഥിതി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍.

അപേക്ഷിക്കേണ്ട വിധം?

  • സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്‌ഫോമിലും മൊബൈല്‍ ആപ്ലിക്കേഷനിലും (UAEICP) അപേക്ഷകര്‍ പിന്തുടരേണ്ട ഘട്ടങ്ങള്‍ അതോറിറ്റി വിശദീകരിച്ചിട്ടുണ്ട്:
  • ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുകയും ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
  • ഫീസ് അടയ്ക്കുക
  • അപേക്ഷ സമര്‍പ്പിക്കുക
  • അപേക്ഷ സമര്‍പ്പിച്ചു എന്ന് സ്ഥിരീകരിക്കുക.

ആവശ്യമായ രേഖകള്‍:

  • അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്. 
  • ലേറ്റസ്റ്റായി എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • ബ്ലൂ റെസിഡന്‍സി  യോഗ്യത പരിശോധിക്കുന്നതിനുള്ള രേഖകള്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വെച്ചാണ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ഐസിപി, യുഎഇയിലെ ബ്ലൂ റെസിഡന്‍സി സിസ്റ്റത്തിന്റെ ആദ്യ ഘട്ടത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *