Posted By Nazia Staff Editor Posted On

Expats medical leave:പ്രവാസികളെ ഇനി മിനിറ്റുകള്‍ക്കുള്ളില്‍ അവധി; പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഡിജിറ്റല്‍ സംവിധാനം

Expats medical leave:ദുബൈ: യുഎഇയിലെ താമസക്കാര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മെഡിക്കല്‍ ലീവും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നതിനുള്ള സേവനങ്ങള്‍ ലളിതമാക്കി യുഎഇ ആരോഗ്യമന്ത്രാലയം. സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി എന്ന യുഎഇയുടെ പ്രോഗ്രാമിന് കീഴില്‍ മെഡിക്കല്‍ ലീവിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും കാത്തിരിപ്പ് സമയം ചുരുക്കാനും സ്മാര്‍ട്ട് പ്ലാറ്റ്‌പോമുകള്‍ വഴി കൂടുതല്‍ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സേവനം കാര്യക്ഷമമാക്കിയിരിക്കുന്നത്. 

യുഎഇ പാസ് ഉപയോഗിച്ച് 50 ദിര്‍ഹം കൊണ്ട് വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ മെഡിക്കല്‍ ലീവ് വേഗത്തില്‍ സാക്ഷ്യപ്പെടുത്താനാകും.

നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍്കക് മെച്ചപ്പെട്ട അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിക്ക് ലീവ് അറ്റസ്‌റ്റേഷനില്‍ പൂര്‍ണ ഡിജിറ്റല്‍ ലഭ്യതയും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കും. അഞ്ച് ദിവസത്തില്‍ കുറഞ്ഞ സിക്ക് ലീവ് മതിയെങ്കില്‍ എളുപ്പത്തില്‍ സാക്ഷ്യപ്പെടുത്താവുന്നതാണ്. ഷാര്‍ജയിലോ മറ്റു വടക്കന്‍ എമിറേറ്റുകളിലോ ഉള്ള സ്വകാര്യ കേന്ദ്രമോ അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രമോ ആണ് സിക്ക് ലീവ് നല്‍കിയതെങ്കില്‍ ചികിത്സ ലഭിച്ച കേന്ദ്രത്തില്‍ വെച്ച് തന്നെ സാക്ഷ്യപ്പെടുത്തണം. 

ഇനി സിക്ക് ലീവ് അഞ്ച് ദിവസത്തില്‍ കൂടുലാണെങ്കില്‍ ഇലക്ടോണിക് ആയി ഫീസ് അടച്ച് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട എമിറേറ്റിലെ ംെഡിക്കല്‍ ഉപസമിതിയുടെ അംഗീകാരം നേടണം. ഉപസമിതിയുടെ തീരുമാനം ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ അറിയിക്കും. 

ഇനി സിക്ക് ലീവ് ഒരു മാസത്തില്‍ അധികമാണെങ്കില്‍ ഇലക്ടോണിക് ആയി ഫീസടച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹയര്‍ മെഡിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതുണ്ട്. 

സിക്ക് ലീവ് എടുക്കുന്നത് സ്വകാര്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈസന്‍സ് ഉള്ള സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കണം സിക്ക് ലീവ് എടുക്കേണ്ടത്. എമിറേറ്റുകളിലെ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്/അതോറിറ്റി ഇതിനകം തന്നെ സിക്ക് ലീവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മന്ത്രാലയത്തില്‍ നിന്ന് വീണ്ടും സാക്ഷ്യപ്പെടുത്തേണ്ടതില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *