
uae lottery: പ്രവാസികളെ കോടീശ്വരന്മാരാകാൻ ഇതാ തകർപ്പൻ അവസരം:യുഎഇ ലോട്ടറി രണ്ട് പുതിയ ഗെയിമുകൾ പ്രഖ്യാപിച്ചു
UAE Lottery ദുബായ്: രണ്ട് പുതിയ ഗെയിമുകള്‍ ആരംഭിച്ച് യുഎഇ ലോട്ടറി. ഇതിലൂടെ 1.25 ദശലക്ഷം ദിർഹം വരെയുള്ള സമ്മാനങ്ങൾ നേടിയെടുക്കാം.

ഇക്യുഎല്‍ ഗെയിംസ് സ്റ്റുഡിയോ പങ്കാളിയായ റാൻഡം സ്റ്റേറ്റ് വികസിപ്പിച്ചെടുത്ത മാർബിൾ റൺ, ലക്കി ലഗൂൺ എന്നീ പുതിയ രണ്ട് ഗെയിമുകളാണ് അവതരിപ്പിച്ചത്. മാര്‍ബിള്‍ റണ്ണിലൂടെ 1 ദശലക്ഷം ദിർഹം വരെ സമ്മാനം ലഭിക്കും. കളിക്കാർക്ക് അഞ്ച് റേസിങ് ബോളുകളിൽ ഒന്ന് തെരഞ്ഞെടുക്കാനും ആറ് ടിക്കറ്റ് വില ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനും അനുവദിക്കുന്നു: 5, 10, 20, 30, 40 ദിര്‍ഹം, അല്ലെങ്കിൽ 50 ദിര്‍ഹം എന്നിങ്ങനെ തെരഞ്ഞെടുക്കാം. മാർബിളുകൾ ഒരു ഡൈനാമിക് ട്രാക്കിലൂടെ ഓടുമ്പോൾ, അന്തിമ സമ്മാനം കൂട്ടാനോ കുറയ്ക്കാനോ കഴിയുന്ന മൾട്ടിപ്ലയറുകളുള്ള തടസങ്ങൾ അവർ നേരിടുന്നു.
Comments (0)