Posted By Nazia Staff Editor Posted On

Uae Ministry Of Education:യുഎഇയിലെ വിദ്യാർഥികൾക്ക് 135 ദിവസത്തെ അവധി; പുതിയ അധ്യയന വർഷത്തെ കലണ്ടർ പുറത്ത്

Uae Ministry Of Education;യുഎഇ: യുഎഇയിലെ 2025–26 അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ പ്രകാരം ഈ വർഷം വിദ്യാർഥികൾക്ക് 135 ദിവസത്തെ അവധി ലഭിക്കും. 313 ദിവസത്തെ അധ്യയന വർഷത്തിൽ 178 ദിവസം മാത്രമാണ് ക്ലാസ്സുകൾ ഉണ്ടാകുക എന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇ ലോകത്ത് ഏറ്റവും കൂടുതൽ അവധിക്കാലം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറുകയാണ്.ഈ അവധികൾ വെറും ഒഴിവുകാലമല്ല മറിച്ച് പഠനത്തോടൊപ്പം വിശ്രമത്തിനും ഉന്മേഷത്തിനും വേണ്ടിയുള്ളതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 68 ദിവസം വാരാന്ത്യ അവധി, മിഡ്‌ടേം അവധിയായി ഒന്നാം സെമസ്റ്റർ മിഡ്‌ടേം അവധി 7 ദിവസം, രണ്ടാം സെമസ്റ്റർ മിഡ്‌ടേം അവധി 5 ദിവസം, മൂന്നാം സെമസ്റ്റർ മിഡ്‌ടേം അവധി 7 ദിവസം എന്നിങ്ങനെയും ലഭിക്കും.

കൂടാതെ ഡിസംബർ 8 മുതൽ ജനുവരി 4 വരെയുള്ള 30 ദിവസത്തെ ശൈത്യകാല അവധി, മാർച്ച് 16 മുതൽ 29 വരെയുള്ള 14 ദിവസത്തെ സ്പ്രിങ് അവധി എന്നിവയും ലഭിക്കും. ഈ ഇടവേളകൾ കുട്ടികൾക്ക് വിശ്രമിക്കാനും, മാനസികമായും ശാരീരികമായും ഊർജ്ജസ്വലരാകാനും സഹായിക്കുമെന്ന് അധ്യാപകരും സ്കൂൾ അധികൃതരും വ്യക്തമാക്കി.

അവധിക്കാലം പുതിയ കഴിവുകൾ നേടാനും, പുസ്തകങ്ങൾ വായിക്കാനും, കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാനും, പുതിയ ഹോബികൾ കണ്ടെത്താനും അവസരം നൽകുകയും ഒപ്പം ഡാൻസ്, പാട്ട്, ഇൻസ്ട്രുമെന്റ് തുടങ്ങിയ എക്സ്ട്രാ കരിക്കുലർ പരിശീലനം നേടാനും ഈ സമയം ഉപയോഗിക്കാമെന്നും അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *