
uae ministry of human resources;താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae ministry of human resources;ദുബൈ: അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം.
‘നിങ്ങളുടെ പേര്‍സണല്‍ ഡാറ്റ സംരക്ഷിക്കുന്നതിനായി അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക, ഈ കോളുകള്‍ വ്യാജമാകാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സ്വന്തമാക്കാനായി ഏതെങ്കിലും ഔദ്യോഗിക സ്ഥാപനത്തില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചേക്കാം, ഇത് വിഷിങ്ങില്പ്പെടും’ വെള്ളിയാഴ്ച എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി.
റെസിഡന്‍സി, വിസ, പാസ്പോര്‍ട്ട് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, രഹസ്യ ഇടപാട് കോഡുകള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കുകയാണ് ഇത്തരം കോളുകളുടെ ലക്ഷ്യമെന്ന് MoHRE ചൂണ്ടിക്കാട്ടി. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്നും വിളിക്കുന്നയാളുടെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Fake Calls Alert!
Watch out for calls from unknown numbers! Scammers may pretend to be official entities to steal your personal or confidential information.
Report any suspicious activity to the Ministry at 600 590000 or [email protected].#MoHRE #UAE #UAEGovernment pic.twitter.com/vz1lliHjq4— وزارة الموارد البشرية والتوطين (@MOHRE_UAE) August 29, 2025
സംശയാസ്പദമായ കോളുകളോ പ്രവൃത്തികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 600590000 എന്ന നമ്പറില്‍ വിളിക്കുകയോ ask@Mohre.gov.ae എന്ന ഇമെയില്‍ വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ‘നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ എപ്പോഴും ജാഗ്രത വേണം,’ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Comments (0)