Posted By greeshma venugopal Posted On

സ്വദേശിവത്കരണവുമായി യു എ ഇ മുന്നോട്ട് ; 50 തൊഴിൽ മേളകൾ സംഘടിപ്പിച്ചു, ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾ കടുത്ത ആശങ്കയിൽ

സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ നീക്കങ്ങളുമായി യു എ ഇ. സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എമിറേറ്റിലെ തൊഴിലന്വേഷകർക്കായി 50 തൊഴിൽ മേളകൾ സംഘടിപ്പിച്ചു. മേളയിൽ 160 ൽ അധികം സ്വകാര്യ കമ്പനികൾ പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ 6 മാസത്തിനിടെ ആദ്യമായാണ് ഇത്രയും അധികം തൊഴിൽ മേളകൾ സർക്കാർ നടത്തുന്നത്. പൗരന്മാരും തൊഴിലുടമകളും തമ്മിലുള്ള അഭിമുഖത്തിന് ശേഷമുള്ള തുടർ നടപടികളും സർക്കാർ മേൽനോട്ടത്തിൽ തന്നെയാണ് പൂർത്തിയാകുന്നത്.


എല്ലാ സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരുടെ എണ്ണത്തിന്റെ 2 ശതമാനം എമിറാത്തികളെ ഉൾപ്പെടുത്തണമെന്നാണ് ദുബൈയിലെ സ്വദേശിവത്കരണ നിയമം. വൈദഗ്ധ്യമുള്ള യു എ ഇ പൗരന്മാരെ കണ്ടെത്തി സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കമ്പനികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഈ തൊഴിൽ മേളകൾ. അതേസമയം, ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് സർക്കാരിന്റ ഈ നീക്കം തിരിച്ചടിയാകും. സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നു. 29,000 കമ്പനികളിലാണ് സ്വദേശികളായ ആളുകൾ ജോലി ചെയ്യുന്നത്. യു എ ഇ സ്വദേശിവത്കരണം വേഗത്തിലാക്കുമ്പോൾ പ്രവാസികളിൽ പലരുടെയും ജോലി നഷ്ടമായേക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *