
uae next public holidays;യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം
uae next public holidays;ദുബൈ: യുഎഇ കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 (2024) അനുസരിച്ച്, രാജ്യത്ത് പൊതു, സ്വകാര്യ മേഖലകൾക്കായി പ്രതിവർഷം 12 ഔദ്യോഗിക പൊതു അവധി ദിനങ്ങളാണുള്ളത്. 2025-ൽ ഇനി രണ്ട് പൊതു അവധി ദിനങ്ങൾ മാത്രമാണ് യുഎഇയിൽ ബാക്കിയുള്ളത്. അതിൽ ഒന്ന് ഈ സെപ്തംബർ അഞ്ചിനാണ് നബിദിനം.
നബി [സ] ജന്മദിനം – (ഒരു ദിവസത്തെ അവധി)
സെപ്റ്റംബർ 5 വെള്ളിയാഴ്ച, നബിദിനം പ്രമാണിച്ച് ഔദ്യോഗികമായി പൊതു അവധിയായി സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ സ്വകാര്യ മേഖലക്കും ഇന്നേ ദിവസം അവധിയാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) സ്ഥിരീകരിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസിന്റെ അറിയിപ്പ് പ്രകാരം പൊതുമേഖലയ്ക്കും വെള്ളിയാഴ്ച അവധിയാണ്.
യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) – ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) (രണ്ട് ദിവസത്തെ അവധി)
ഡിസംബർ 2, 3 തീയതികളിലെ യുഎഇ ദേശീയ ദിന (ഈദ് അൽ ഇത്തിഹാദ്) ആഘോഷത്തോടെയാണ് ഈ വർഷം അവസാനിക്കുന്നത്. ഈ ദിവസങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വരുന്നതിനാൽ യുഎഇക്കാർക്ക് ഒരു നീണ്ട ഇടവേള ലഭിച്ചേക്കാം.
മാത്രമല്ല, അനുസ്മരണ ദിനം (Commemoration Day) ഔദ്യോഗികമായി നവംബർ 30, ഞായറാഴ്ച ആചരിക്കപ്പെടുമെങ്കിലും, ഇത് സാധാരണയായി ആഘോഷിക്കുന്നത് ഡിസംബർ 1-നാണ്. കണക്കുകൾ പ്രകാരം, യുഎഇ നിവാസികൾക്ക് ഡിസംബർ 1 മുതൽ 4 വരെ നാല് ദിവസത്തെ വാരാന്ത്യം ലഭിച്ചേക്കാം.
Comments (0)