
Uae remote work visa: പ്രവാസികളെ അറിഞ്ഞോ??? യുഎഇയിൽ താമസിച്ചുകൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാം ; എങ്ങനെ എന്നല്ലേ? അറിയാം
UAe Remote Work Visa ദുബായ്: യുഎഇയിൽ താമസിച്ച് കൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാം. ആകർഷകമായ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന റിമോട്ട് വർക്ക് വിസ വഴിയാണ് ഇത് സാധ്യമാകുന്നത്.

കുടുംബത്തോടൊപ്പം യുഎഇയിൽ താമസിച്ച്, വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു റെസിഡൻസ് വിസയാണിത്. ഇതിന് ഒരു വർഷത്തെ കാലാവധിയുണ്ട്. നിയമങ്ങൾക്കനുസരിച്ച് ഇത് പുതുക്കാനും സാധിക്കും. യുഎഇയിൽ ഒരു പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ ഈ വിസ നേടാം എന്നതാണ് ഈ വിസയുടെ പ്രധാന പ്രത്യേകത. റിമോട്ട് വർക്ക് വിസ ലഭിക്കുന്ന ഒരാൾക്ക് പങ്കാളിയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനാകും. യുഎഇയിൽ വരുമാന നികുതി ഇല്ലാത്തതിനാൽ, ലഭിക്കുന്ന മുഴുവൻ വരുമാനവും നികുതി രഹിതമായിരിക്കും. ഈ വിസയ്ക്ക് അപേക്ഷിക്കാൻ ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്: വിദേശ കമ്പനിയിൽ ജോലി: യുഎഇക്ക് പുറത്തുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരായിരിക്കണം, മിനിമം വരുമാനം: പ്രതിമാസം കുറഞ്ഞത് 3,500 യുഎസ് ഡോളർ വരുമാനം ഉണ്ടായിരിക്കണം, തൊഴിൽ കരാർ: കുറഞ്ഞത് 12 മാസം കാലാവധിയുള്ള തൊഴിൽ കരാർ നിർബന്ധമാണ്, ജോലിയുടെ സ്വഭാവം: ജോലി മറ്റ് സ്ഥലങ്ങളിൽ താമസിച്ച് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന രേഖകൾ (കമ്പനിയുടെ ഓഫർ ലെറ്റർ അല്ലെങ്കിൽ കത്ത്) ഹാജരാക്കണം, ആരോഗ്യ ഇൻഷുറൻസ്: യുഎഇയിൽ സാധുവായ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നതിന് മുൻപ് ചില പ്രധാന രേഖകൾ ഉറപ്പാക്കണം, കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, കമ്പനിയിൽ നിന്നുള്ള തൊഴിൽ തെളിയിക്കുന്ന രേഖ, കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, സാലറി സ്ലിപ്പ്, യുഎഇയിൽ സാധുവായ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ഫോട്ടോസ്റ്റാറ്റ്, യുഎഇയിലെ നിയമപ്രകാരമുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിന്റെ ഫലം, എന്നിവയാണ് ആവശ്യമായ രേഖകൾ.
Comments (0)