
Uae to oman travel: യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം
Uae to oman travel: ഒമാനിലെ ദോഫാര്‍ മേഖല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ മാസം ജൂലൈയാണ്. ഖാരിഫ് സീസണില്‍ ഈ പ്രദേശം മുഴുവന്‍ പച്ചപ്പ് നിറഞ്ഞ് പ്രകൃതി സൗന്ദര്യത്തിന്റെ ഏറ്റവും മനോഹരമായ അവസ്ഥയിലേക്ക് മാറുന്നു.

‘ഖാരിഫ് സീസണ് ഔദ്യോഗികമായി ജൂണ്‍ 21-ന് ആരംഭിക്കുകയും സെപ്റ്റംബര്‍ 20-ന് അവസാനിക്കുകയും ചെയ്യും. ഈ സമയത്താണ് മേഖലയില്‍ മണ്‍സൂണ്‍ മഴയെത്തുന്നത്. ചിലപ്പോള്‍ മഴ അല്പം നേരത്തെയോ വൈകിയോ എത്താം, എന്നാല്‍ സാധാരണയായി ജൂണ്‍ അവസാനത്തോടെ ഈ പ്രദേശം പച്ചപ്പിനാല്‍ സുന്ദരമാകും. അതേസമയം, മഴ വൈകിയാല്‍, ഈ പ്രദേശം പച്ചപ്പിനാല്‍ നിറയാന്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ എടുക്കും,’ ദോഫാര്‍ മേയര്‍ ഡോ. അഹമ്മദ് അല്‍ ഗസ്സാനി ഖലീജ് ടൈംസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഖാരിഫ് സീസണില്‍ തണുത്ത കാലാവസ്ഥ, മഴ, മനോഹരമായ പ്രകൃതി സൗന്ദര്യം എന്നിവ ആസ്വദിക്കാന്‍ ആയിരക്കണക്കിന് യുഎഇ പൗരന്മാരും പ്രവാസികളും ഒമാനിലെത്തുന്നു.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഹത്ത, അല്‍ ഐന്‍, മറ്റ് വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലൂടെ ഒന്നിലധികം കര അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ ഉണ്ട്. യുഎഇ പൗരന്മാര്ക്ക് വിസ ആവശ്യമില്ല. അതേസമയം പ്രവാസികള്‍ക്ക് അതിര്‍ത്തിയില്‍ നിന്നോ, മുന്‍കൂട്ടി ഓണ്‍ലൈനായോ വിസ ലഭിക്കും.
വിസ ആവശ്യകതകളും ചെലവും
‘താമസക്കാര്‍ക്ക് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാം. ഇത് സുരക്ഷിതവും സമയം ലാഭിക്കുന്നതുമാണ്,’ ഡോ. അഹമ്മദ് വ്യക്തമാക്കി.
റോയല്‍ ഒമാന്‍ പൊലിസിന്റെ വെബ്സൈറ്റ് പ്രകാരം, ”ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് ഇ-വിസ. ഇത് യാത്രക്കാര്‍ക്ക് ഒമാനിലെത്തുമ്പോഴുള്ള കാലതാമസം ഒഴിവാക്കി സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നു”.
ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍, തന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ പേപ്പര്‍ അപേക്ഷകള്‍ ഇപ്പോഴും ലഭ്യമാണ്. അഞ്ച് ഒമാനി റിയാലാണ് (ഏകദേശം 48 ദിര്‍ഹം) ടൂറിസ്റ്റ് വിസയ്ക്കുള്ള ചെലവ്.
Comments (0)