
traffic fine;യുഎഇയിൽ ഈ എമിറേറ്റിൽ ഗതാഗത പിഴകൾക്ക് വലിയ കിഴിവ് പ്രഖ്യാപിച്ചു;
traffic fines; ഷാർജയിൽ ട്രാഫിക് പിഴകൾക്ക് വലിയ കിഴിവ് പ്രഖ്യാപിച്ചു. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ 35% കിഴിവ് ലഭിക്കും. 60 ദിവസത്തിന് ശേഷം ഒരു വർഷത്തിനുള്ളിലാണ് പിഴ അടയ്ക്കുന്നതെങ്കിൽ 25% കിഴിവ് ലഭിക്കുന്നതാണ്. എന്നാൽ, ചില ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സലേം ബിൻ സുൽത്താൻ അൽ-ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.

ഈ ചർച്ചയിൽ, സംരംഭകർക്കുള്ള സർക്കാർ ഫീസുകളിൽ 50% കിഴിവ് നൽകാനും കൗൺസിൽ അംഗീകാരം നൽകി. വിവിധ സാമ്പത്തിക മേഖലകളിലായി 88 പ്രോജക്റ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കും
Comments (0)