
uae visa;യുഎഇ വിസ കാലാവധി: പിഴ ഒഴിവാക്കാൻ സന്ദർശകർക്ക് മുന്നറിയിപ്പ്
Uae visa; യുഎഇ: യുഎഇയിൽ സന്ദർശക വിസയിൽ പ്രവേശിച്ചവർക്ക് പിഴ ഒഴിവാക്കാൻ എക്സിറ്റ് ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് വലിയ തുക പിഴയായി ഈടാക്കും. അതിനാൽ സന്ദർശകർ അവരുടെ വിസ കാലാവധി കൃത്യമായി പരിശോധിച്ച ശേഷം അതിനനുസരിച്ച് പുറത്തുകടക്കാനുള്ള പദ്ധതി തയ്യാറാക്കുകയോ അല്ലെങ്കിൽ വിസ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.വേനൽക്കാല യാത്രക്കാരുടെ തിരക്കും വിമാനങ്ങൾ റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങളും കൂടിയതോടെ വിസിറ്റ് വിസയിൽ യുഎഇ സന്ദർശിക്കുന്നവർക്ക് ട്രാവൽ ഏജൻസികളും മുന്നറിയിപ്പുകൾ നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നത് വലിയ പിഴയ്ക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ യാത്രക്കാർ വിസ സ്റ്റാറ്റസ് മുൻകൂട്ടി കൈകാര്യം ചെയ്യാനും വിമാന യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്താനും നിർദേശിച്ചു.

ചില വിമാനങ്ങളുടെ ബുക്കിങ് പൂർണ്ണമായും പൂർത്തിയായിട്ടുണ്ട്. അതിനാൽ രാജ്യം വിടുമ്പോൾ അധിക ദിവസങ്ങൾ താമസിക്കുകയും പിഴ അടയ്ക്കുകയും ചെയ്തേക്കാമെന്ന് വൈസ്ഫോക്സ് ടൂറിസത്തിലെ സീനിയർ മാനേജർ സുബൈർ തെക്കേപുരത്ത്വളപ്പിൽ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
കൂടാതെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സന്ദർശകരോട് വേഗത്തിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്നും അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കണ്ടി വരുമെന്നും വ്യക്തമാക്കി. വേനൽക്കാല അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത് ഔട്ട്ബൗണ്ട് യാത്രയിൽ വർധനവിന് കാരണമായിട്ടുണ്ടെന്നും ഇത് ലഭ്യമായ സീറ്റുകൾ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നുവെന്നും പറഞ്ഞു.
അതേസമയം ഉയർന്ന ഡിമാൻഡ്, പരിമിതമായ ഫ്ലൈറ്റ് ഓപ്ഷനുകൾ എന്നിവ കാരണം തിരിച്ചുവരവ് ആസൂത്രണം ചെയ്യാത്തതോ വിസയ്ക്കായി അപേക്ഷിക്കാത്തതോ ആയ സന്ദർശകർ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർ വിസ സ്റ്റാറ്റസ് മുൻകൂട്ടി കൈകാര്യം ചെയ്യാനും വിമാന യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്താനും നിർദേശിച്ചു.
യുഎഇയിൽ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയിട്ടില്ലെങ്കിലു, ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളും അതുമൂലമുണ്ടായ വ്യോമാതിർത്തി അടച്ചിടലും കാരണം ഇന്ത്യയുടെയും മിഡിൽ ഈസ്റ്റിന്റെയും ചില ഭാഗങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കാലതാമസം നേരിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു.
പ്രാദേശിക സംഘർഷങ്ങൾക്കിടയിലും യുഎഇ സുരക്ഷിതവും സുസ്ഥിരവുമായ ഒരു യാത്രാ ലക്ഷ്യസ്ഥാനമായി തുടരുന്നുവെന്ന് വ്യവസായ പ്രൊഫഷണലുകൾ വ്യക്തമാകുന്നു. ഇവിടെ സർക്കാരിൽ ആളുകൾക്ക് വിശ്വാസമുണ്ട് അതിനാൽ സന്ദർശകർ അവരുടെ വിസയുടെ അവസാന ദിവസങ്ങൾ വരെ കാത്തിരിക്കരുത് എന്നതാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.
കൂടാതെ വിസ പുതുക്കാനോ നീട്ടാനോ ആഗ്രഹിക്കുന്നുവെങ്കിൽ കുറഞ്ഞത് 20 ദിവസം നേരത്തെ തന്നെ ഈ കാര്യങ്ങൾ അത് ആസൂത്രണം ചെയ്യണമെന്നും വിസ സേവനങ്ങൾക്കായി ഔദ്യോഗിക സർക്കാർ പോർട്ടലുകളോ വിശ്വസ്തരായ ട്രാവൽ ഏജന്റുമാരോയോ മാത്രം സമീപിക്കണമെന്നും അറിയിച്ചു.
Comments (0)