
UAE Visa Free Countries;അറിഞ്ഞോ നിങ്ങളിത്?? ഇനി 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം;എങ്ങനെയെന്നല്ലേ? അറിയാം
UAE Visa Free Countries അബുദാബി: യുഎഇ പാസ്പോർട്ട് കൈവശം ഉള്ളവര്‍ക്ക് 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ആഗോള സാമ്പത്തിക കൺസൽറ്റൻസിയായ ആർട്ടൺ കാപിറ്റലിന്റെ പാസ്പോർട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോർട്ടിന്റെ കരുത്ത് കൂടുതൽ വ്യക്തമാക്കുന്നത്. യുകെ, തയ്‌ലാൻഡ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിസ ഓൺ അറൈവലായി യുഎഇ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് പ്രവേശിക്കാം. 132 രാജ്യങ്ങൾ യുഎഇ പാസ്പോർട്ട് ഉടമകളെ വിസയില്ലാതെ സ്വീകരിക്കുമ്പോൾ 47 രാജ്യങ്ങളിൽ ഓൺ അറൈവലായി പ്രവേശിക്കാം.

ലോകത്തെ 90 ശതമാനം രാജ്യങ്ങളും യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് വിസ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. 19 രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ യുഎഇ പാസ്പോർട്ടിൽ പ്രവേശനത്തിനു വിസ വേണമെന്ന വ്യവസ്ഥ വച്ചിട്ടുള്ളത്. യുഎഇ പാസ്പോർട്ടുമായി ജപ്പാനിലേക്ക് പോകുന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും. തൊഴിൽ, വിനോദ ആവശ്യങ്ങൾക്കായി പോകുന്നവർക്കെല്ലാം ഈ ആനുകൂല്യമുണ്ട്. ജപ്പാനിലെ ഈ വിസ ആനുകൂല്യം ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്.
Comments (0)