
Dubai rent house:പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും
അബൂദബി: വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി. നിയമം ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം (ഏകദേശം 2.32 കോടി രൂപ) വരെ പിഴ ചുമത്തും. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് ഇരട്ടി ശിക്ഷ വിധിക്കാനും സാധ്യതയുണ്ട്.

‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ എന്ന ബോധവത്കരണ കാമ്പെയിനിന്റെ ഭാഗമായാണ് ഈ നടപടി. കാമ്പെയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍:
1) കെട്ടിടങ്ങളിലെ തിരക്ക് കുറയ്ക്കുക
2) ജീവിത നിലവാരം ഉയര്‍ത്തുക
3) സാമൂഹിക ഐക്യവും സുരക്ഷയും ഉറപ്പാക്കുക
4) അനധികൃതമായ വാടക സംവിധാനങ്ങള്‍ നിയന്ത്രിക്കുക
അബൂദബിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിപ്പറയുന്ന നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്:
1) എമിറേറ്റ്സ് റിയല്‍ എസ്റ്റേറ്റ് റെജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളില്‍ മാത്രം താമസിക്കുക
2) താമസ കരാര്‍ (തൗതീഖ്) TAMM പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായോ മുനിസിപ്പാലിറ്റി ഹൗസിംഗ് വകുപ്പിലോ രജിസ്റ്റര്‍ ചെയ്യണം
നിയമലംഘനങ്ങള്‍ക്കുള്ള പിഴ
1) അനധികൃത വാടക സംവിധാനം: 50,000 മുതല്‍ 1 ലക്ഷം ദിര്‍ഹം വരെ
2) വാടക കരാര്‍ റദ്ദാക്കിയിട്ടും താമസം തുടരുന്നത്: 25,000 മുതല്‍ 50,000 ദിര്‍ഹം വരെ
3) ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍: 5,000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ
4) കുടുംബങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന വീടുകളില്‍ ബാച്ചിലേഴ്സിനെ താമസിപ്പിക്കുക, പൊളിക്കാന്‍ തീരുമാനിച്ച കെട്ടിടങ്ങളില്‍ താമസിക്കുക തുടങ്ങിയവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.
Comments (0)