
യു.എ.ഇയിൽ വേനൽച്ചൂടിന് ആശ്വാസമായി മഴയും ആലിപ്പഴവും,വീഡിയോ കാണാം
ചൊവ്വാഴ്ച യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴവും പെയ്തത് രാജ്യത്തെ താമസക്കാർക്ക് വേനൽച്ചൂടിൽ നിന്ന് അപ്രതീക്ഷിത ആശ്വാസമായി.
ഷാർജയിലെ Sweihan-Al Ajban റോഡിൽ ആലിപ്പഴം വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ഭാഗികമായി മേഘാവൃതമായതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് പ്രവചിച്ചിരുന്നതെങ്കിലും, ചില കിഴക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ആ പ്രവചനം ശരിവച്ചുകൊണ്ട് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴയെത്തി.
Comments (0)