
uae weather alert; യുഎഇയിൽ ഇന്ന് താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം;
uae weather alert;ദുബായ് ∙ യുഎഇയിൽ ഇന്ന്(ഞായർ) താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രാജ്യത്തുടനീളം തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ ആകാശമായിരിക്കും. കിഴക്കൻ ഭാഗങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.
ചില തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ വേഗത്തിലും ചിലപ്പോൾ 30 കിലോമീറ്റർ വരെ വേഗത്തിലും തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

അറേബ്യൻ ഗൾഫ്, ഒമാൻ കടൽ ശാന്തമായിരിക്കും. രാജ്യത്താകെ കൂടുതലും സൂര്യപ്രകാശമുള്ള കാലാവസ്ഥയായിരിക്കും. അബുദാബിയിൽ കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിൽ കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യസുംആയിരിക്കും. ഷാർജയിലും സമാനമായി 44 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തും.
Comments (0)