Posted By Nazia Staff Editor Posted On

Uae weather alert: യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം; അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Uae wrather alert: അബൂദബി: അബൂദബി എമിറേറ്റിലുള്‍പ്പെട്ട അല്‍ ഐന്‍ അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു. ശക്തമായ കാറ്റിനൊപ്പമാണ് മഴ പെയ്തത്. പ്രതികൂല കാലാവസ്ഥയില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. അല്‍ ഐനിലും പരിസര പ്രദേശങ്ങളിലും മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതായി രാജ്യത്തെ കാലാവസ്ഥാ വകുപ്പായ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

മഴ പെയ്തതോടെ വേനല്‍ച്ചൂടില്‍ നിന്ന് താമസക്കാര്‍ക്ക് അല്‍പം ആശ്വാസം ലഭിച്ചു. അല്‍ ഐന് പുറമെ യു.എ.ഇയ്ക്കും ഒമാനും ഇടയിലുള്ള ഖതം അല്‍ ശിഖ്‌ലയിലും ഇടി മിന്നലോട് കൂടിയ മഴ പെയ്തു.

യാത്ര ചെയ്യുമ്പോള്‍ താഴ്‌വരകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കാരണം പ്രാബല്യത്തില്‍ വരുന്ന പരിഷ്‌ക്കരിച്ച വേഗത പരിധികള്‍ പാലിക്കണമെന്നും അവര്‍ വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *