
Uae weather alert; യുഎഇയിലുടനീളം ഇന്ന് കാലാവസ്ഥയിൽ ചില മാറ്റങ്ങളുണ്ട് ; പൊതുജനം ശ്രദ്ധിക്കുക
Uae weather alert;ദുബൈ: യു.എ.ഇയില്‍ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും, കിഴക്കന്‍ മേഖലയില്‍ ഭാഗികമായി മേഘാവൃത അന്തരീക്ഷമുണ്ടാകും. ചില തീരപ്രദേശങ്ങളില്‍, പ്രത്യേകിച്ചും പടിഞ്ഞാറന്‍ മേഖലയില്‍ താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെടും. വൈകുന്നേരത്തോടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ മേഘങ്ങള്‍ എത്താനും മഴ പെയ്യാനും സാധ്യതയുണ്ട്. രാത്രിയിലും വ്യാഴാഴ്ച രാവിലെയും ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്.
തെക്കുകിഴക്ക് ദിശയില്‍ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെയും പരമാവധി 40 കിലോമീറ്റര്‍ വരെയും എത്താന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും.
Comments (0)