
remote work on Fridays;വെള്ളിയാഴ്ചകളില്‍ റിമോട്ട് വര്‍ക്, ഡ്യൂട്ടി ടൈമില്‍ ഒരു മണിക്കൂര്‍ കുറവ്; പുതിയ വേനല്‍ക്കാല ജോലി നയം പ്രഖ്യാപിച്ചു
remote work on Fridays:അജ്മാന്‍: അജ്മാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ വേനല്‍ക്കാല നയം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 22 വരെയുള്ള കാലയളവില്‍ വെള്ളിയാഴ്ചകളില്‍ റിമോട്ട് ജോലി അനുവദിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ കുറവും ലഭിക്കും.

തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ച 2.30 വരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം. അവശ്യ പൊതു സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭത്തിന് അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അജ്മാന്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
ترأست اليوم اجتماع المجلس التنفيذي، حيث اعتمدنا الدوام عن بعد يوم الجمعة بنسبة 100%، وتخفيض ساعات العمل اليومي إلى 7 ساعات من الاثنين حتى الخميس خلال فترة الصيف، ضماناً لتحقيق التوازن بين الحياة الوظيفية والاجتماعية، وانسجاماً مع مبادرات عام المجتمع. نحرص في عجمان على خلق بيئة… pic.twitter.com/JRjDfrL2ir— عمار بن حميد النعيمي (@ajammar) June 23, 2025
എമിറേറ്റിലെ മാനവ വിഭവ ശേഷി വകുപ്പ് ഈ സംരംഭത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുകയും അനുയോജ്യമായ പ്രവര്‍ത്തന മാതൃകകള്‍ വികസിപ്പിക്കുകയും ചെയ്യും. 2025 സെപ്റ്റംബറോടെ സര്‍ക്കാര്‍ പ്രകടനം, ജീവനക്കാരുടെ സംതൃപ്തി, സമൂഹ ക്ഷേമം എന്നിവ വിലയിരുത്തിയുള്ള സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് ദുബൈയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ജോലി സമയം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അജ്മാന്‍ സര്‍ക്കാരിന്റെയും പ്രഖ്യാപനം.
Comments (0)