Posted By Nazia Staff Editor Posted On

Nusuk app for Umrah pilgrimage;ഉംറ തീർഥാടകരുടെ ശ്രദ്ധയ്ക്ക്!!!ഇനി നിർദ്ദേശങ്ങൾ എല്ലാം നുസുക് ആപ്ലിക്കേഷനിലൂടെ

Nusuk app for Umrah pilgrimage;മക്ക ∙ ഉംറ തീർഥാടകർക്ക് ആവശ്യമായ എല്ലാ നിർദേശങ്ങളും ഉൾക്കൊള്ളുന്ന നുസുക് ആപ്ലിക്കേഷൻ സൗദി അവതരിപ്പിച്ചു. ഇന്റർനെറ്റ് ഇല്ലാതെ ഓഫ്‌ലൈനായും നുസുക് പ്രവർത്തിക്കും. ഉംറയ്ക്കും ഹജ്ജിനും എത്തുന്ന എല്ലാവർക്കും സഹായകരമായ സമ്പൂർണ നിർദേശങ്ങളും വിവരങ്ങളും അടങ്ങുന്നതാണ് നുസുക് ആപ്ലിക്കേഷൻ.

റൗള ഷെരീഫിൽ എത്താനുള്ള സ്ലോട്ട് ബുക്ക് ചെയ്യാൻ നുസുക് ആപ്ലിക്കേഷൻ സഹായിക്കും. സൗദിയുടെ അതിവേഗ റെയിൽ സർവീസായ ഹറമെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. ഹോട്ടൽ ബുക്കിങ്ങിനും ഇതിൽ സൗകര്യമുണ്ട്. തീർഥാടകർക്ക് അവരുള്ള സ്ഥലത്തേക്കു സംസം ജലം ഓൺലൈനായി ഓർഡർ ചെയ്തു വരുത്താനും കഴിയും. ഇഹ്റാം  വസ്ത്രം വാങ്ങാനും നുസുക് ഉപയോഗിക്കാം. വിമാനം ബുക്ക് ചെയ്യുന്നത് അടക്കം ഉംറ തീർഥാടനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ആപ് പ്രയോജനപ്പെടുത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *