Posted By Nazia Staff Editor Posted On

Dubai global village:റൈ​ഡു​ക​ൾ, ഗെ​യി​മു​ക​ൾ, മ​റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങൾ;ഗ്ലോബൽ വില്ലേജിൽ ഇനി അൺലിമിറ്റഡ് ഫ​ൺ; ടിക്കറ്റ് നിരക്കിലും ഓഫർ പ്രഖ്യാപിച്ചു; വേഗം റെഡിയാകൂ!!!

Dubai global village; ദു​ബൈ: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 50 ദി​ർ​ഹ​മി​ന്​ അ​ൺ​ലി​മി​റ്റ​ഡ്​ ഫ​ൺ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. തി​ര​ഞ്ഞെ​ടു​ത്ത റൈ​ഡു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഈ ​ഓ​ഫ​ർ എ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഓ​ഫ​ർ ല​ഭ്യ​മാ​കും. 195 റൈ​ഡു​ക​ൾ, ഗെ​യി​മു​ക​ൾ, മ​റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ കാ​ർ​ണി​വ​ൽ മേ​ഖ​ല. ഇ​വി​ടെ എ​ല്ലാ റൈ​ഡു​ക​ളി​ലും അ​ൺ​ലി​മി​റ്റ​ഡാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പു​തി​യ ഓ​ഫ​ർ അ​നു​വ​ദി​ക്കും. 29ാമ​ത്​ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ബാ​ക്കി. മേ​യ്​ 11ന്​ ​സീ​സ​ൺ അ​വ​സാ​നി​ക്കും.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​ഗോ​ള ഗ്രാ​മം​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തേ മൂ​ന്നു വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 65 ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു സൗ​ജ​ന്യ പ്ര​വേ​ശ​നം.ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലൂ​ടെ​യും ഹ​ത്ത അ​തി​ർ​ത്തി വ​ഴി​യും എ​മി​റേ​റ്റി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ റെ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സും​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ​​ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം​ചെ​യ്തി​രു​ന്നു. ഏ​പ്രി​ൽ 29 മു​ത​ൽ മേ​യ്​ 11 വ​രെ ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *