Posted By Nazia Staff Editor Posted On

Unlimited travel with 35;പ്രവാസികളെ അറിഞ്ഞോ??35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

Unlimited travel with 35;നിങ്ങൾ ഒരു അബൂദബി സന്ദർശകനാണോ? അല്ലെങ്കിൽ താത്ക്കാലികമായി പൊതുബസുകൾ ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഓപഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർ​ഗം അബൂദബി മൊബിലിറ്റി നൽകുന്ന ഏഴ് ദിവസത്തെ അല്ലെങ്കിൽ 30 ദിവസത്തെ പൊതുഗതാഗത പാസുകളാണ്.

ഇത് അബൂദബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ ബസ് സർവിസുകളിലേക്ക് അൺലിമിറ്റഡ് ആക്സസ് നൽകുന്നു. അതേസമയം, ഇന്റർസിറ്റി ബസ് യാത്രകൾക്ക് ഈ പാസുകൾ ബാധകമല്ല.

ചെലവ്
ഏഴ് ദിവസത്തെ പാസ്: 35 ദിർഹം
30 ദിവസത്തെ പാസ്: 95 ദിർഹം

ആവശ്യകതകൾ

പാസ് ലഭിക്കുന്നതിനായി നിങ്ങൾക്ക് ഒരു ഹഫിലാത്ത് സ്മാർട്ട് കാർഡ് ഉണ്ടായിരിക്കണം. രണ്ട് തരം ഹഫിലാത്ത് കാർഡുകളിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം: അനോണിമസ് ഹഫിലാത്ത് കാർഡ് അല്ലെങ്കിൽ പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്.

അനോണിമസ് ഹഫിലാത്ത് കാർഡ്: അനോണിമസ് ഹഫിലാത്ത് കാർഡ് ലഭിക്കാൻ പ്രത്യേക യോഗ്യതകൾ ആവശ്യമില്ല, അതിനാൽ എളുപ്പത്തിൽ സ്വന്തമാക്കാം. അതേസമയം, ഹഫിലാത്ത് കാർഡ് എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ല. 10 ദിർഹം വിലയുള്ള ഈ കാർഡിന് 16 വർഷം സാധുതയുണ്ട്.

പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്: മുതിർന്നവർ, ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ എന്നിവർക്കായി രൂപകൽപ്പന ചെയ്തതാണ്‌‌ പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്. ഈ വിഭാഗങ്ങൾക്ക് ഈ കാർഡ് ഉപയോ​ഗിച്ച് സബ്സിഡി നിരക്കുകൾ നേടിയെടുക്കാം. ഇത് ഉടമയുടെ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്നു, കാർഡ് നഷ്ടപ്പെട്ടാലോ കേടായാലോ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *