
Unlimited travel with 35;പ്രവാസികളെ അറിഞ്ഞോ??35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം
Unlimited travel with 35;നിങ്ങൾ ഒരു അബൂദബി സന്ദർശകനാണോ? അല്ലെങ്കിൽ താത്ക്കാലികമായി പൊതുബസുകൾ ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഓപഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം അബൂദബി മൊബിലിറ്റി നൽകുന്ന ഏഴ് ദിവസത്തെ അല്ലെങ്കിൽ 30 ദിവസത്തെ പൊതുഗതാഗത പാസുകളാണ്.
ഇത് അബൂദബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ ബസ് സർവിസുകളിലേക്ക് അൺലിമിറ്റഡ് ആക്സസ് നൽകുന്നു. അതേസമയം, ഇന്റർസിറ്റി ബസ് യാത്രകൾക്ക് ഈ പാസുകൾ ബാധകമല്ല.
ചെലവ്
ഏഴ് ദിവസത്തെ പാസ്: 35 ദിർഹം
30 ദിവസത്തെ പാസ്: 95 ദിർഹം
ആവശ്യകതകൾ
പാസ് ലഭിക്കുന്നതിനായി നിങ്ങൾക്ക് ഒരു ഹഫിലാത്ത് സ്മാർട്ട് കാർഡ് ഉണ്ടായിരിക്കണം. രണ്ട് തരം ഹഫിലാത്ത് കാർഡുകളിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം: അനോണിമസ് ഹഫിലാത്ത് കാർഡ് അല്ലെങ്കിൽ പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്.
അനോണിമസ് ഹഫിലാത്ത് കാർഡ്: അനോണിമസ് ഹഫിലാത്ത് കാർഡ് ലഭിക്കാൻ പ്രത്യേക യോഗ്യതകൾ ആവശ്യമില്ല, അതിനാൽ എളുപ്പത്തിൽ സ്വന്തമാക്കാം. അതേസമയം, ഹഫിലാത്ത് കാർഡ് എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ല. 10 ദിർഹം വിലയുള്ള ഈ കാർഡിന് 16 വർഷം സാധുതയുണ്ട്.
പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്: മുതിർന്നവർ, ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ എന്നിവർക്കായി രൂപകൽപ്പന ചെയ്തതാണ് പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്. ഈ വിഭാഗങ്ങൾക്ക് ഈ കാർഡ് ഉപയോഗിച്ച് സബ്സിഡി നിരക്കുകൾ നേടിയെടുക്കാം. ഇത് ഉടമയുടെ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്നു, കാർഡ് നഷ്ടപ്പെട്ടാലോ കേടായാലോ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.
Comments (0)