Posted By Nazia Staff Editor Posted On

Upi new update:ഫോൺപേയും ഗൂഗിൾപേയും ഇനി സൗജന്യമാകില്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് സൂചനനൽകി RBI

Upi new update:ന്യൂഡൽഹി: ഫോൺപേ, ഗൂഗിൾപേ തുടങ്ങിയ യുപിഐ ഇടപാടുകൾ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നൽകി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. യുപിഐ ഇടപാടുകൾക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഐ ഇടപാടുകൾ നടത്തുന്ന പ്രക്രിയക്ക് ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരുമെന്നും അദ്ദേഹം ബുധനാഴ്ച സൂചിപ്പിച്ചു.

യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകൾ ദീർഘകാലം മുന്നോട്ടുപോകണമെങ്കിൽ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തിൽ വിസയെ മറികടന്ന് മുൻനിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ 85 ശതമാനവും ആഗോളതലത്തിൽ ഏകദേശം 60 ശതമാനവും ഡിജിറ്റൽ പെയ്മെന്റുകൾ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയിൽ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2025 ജൂണിൽ മാത്രം 18.39 ബില്യൺ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം ഇതേ മാസം 13.88 ബില്യൺ ഇടപാടുകളായിരുന്നു നടന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 32 ശതമാനം കൂടുതലാണ് ഇത്തവണ. യുപിഐ സൗജന്യ മാതൃകയിൽ മാറ്റംവന്നേക്കാമെന്ന സൂചനകൾക്കിടയിലാണ് മൽഹോത്രയുടെ ഈ പരാമർശങ്ങൾ. യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പെയ്മെന്റ് അഗ്രഗേറ്റർമാർക്ക് (പിഎ) പ്രോസസിങ് ചാർജുകൾ ഏർപ്പെടുത്തി ഐസിഐസിഐ ബാങ്ക് മുന്നോട്ടുവന്നിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *