Posted By Nazia Staff Editor Posted On

Upi new update;യുപിഐയിൽ അടിമുടി മാറ്റം!ഇനി ബില്ല് പങ്കിടാന്‍ സാധിക്കില്ല; യു.പി.ഐ ഈ സേവനം നിര്‍ത്തുന്നു; മാറ്റം ഒക്ടോബര്‍ ഒന്ന് മുതല്‍

Upi new updateയു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് (പുള്‍ ട്രാന്‍സാക്ഷനുകള്‍) സംവിധാനം വഴി മറ്റൊരാളില്‍ നിന്നും യു.പി.ഐ വഴി പണം ആവശ്യപ്പെടാന്‍ സാധിക്കും. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം ഡെബിറ്റാകും. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഓര്‍മിപ്പിക്കുക, ബില്ലുകൾ പങ്കിടുക തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പ് വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം.

തട്ടിപ്പുകള്‍ തടയാന്‍ എന്‍.പി.സി.ഐ അഭ്യര്‍ഥിക്കാവുന്ന തുക 2,000 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. ഇത്തരം പുള്‍ ട്രാന്‍സാക്ഷനുകള്‍ ആകെ യുപിഐ ഇടപാടുകളുടെ മൂന്ന് ശതമാനം മാത്രമെ വരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ ഒക്ടോബര്‍ ഒന്നു മുതല്‍ യു.പി.ഐ വഴി പണമയക്കുന്നത് ക്യു.ആര്‍ കോ‍ഡ് സ്കാന്‍ ചെയ്തോ ഇടപാടുകാരുടെ കോണ്‍ടാക്റ്റ് തിരഞ്ഞെടുത്തോ മാത്രമെ സാധിക്കുകയുള്ളൂ.

അതേസമയം ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, സൊമാറ്റോ, ഐ.ആര്‍.സി.ടി.സി എന്നിവയുടെ മെര്‍ച്ചന്‍റ് കലക്ട് റിക്വസിറ്റുകള്‍ക്ക് സാധാരണ പോലെ പ്രവര്‍ത്തിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *