
അബു സംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ ആയുധ ശേഖരം കസ്റ്റംസ് പിടികൂടി
അബു സംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ ആയുധ ശേഖരം പിടികൂടി. വാഹനത്തെ സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പരിശോധിച്ചപ്പോൾ അതിൽ നിന്നും നാല് തോക്കുകളും, 1500 റൗണ്ട് വെടിയുണ്ടകളും, മൂന്ന് തോക്ക് മാഗസിനുകളും കസ്റ്റംസ് കണ്ടെടുത്തു. രഹസ്യ അറകളിലായിരുന്നു ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്.
Comments (0)