Posted By greeshma venugopal Posted On

വൈറലായി ദുബൈയുടെ ‘കുനാഫ പിസ്ത ചോക്ലേറ്റ്’; രുചിയറിയാൻ ദുബൈയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്, അമ്പരന്ന് കച്ചവടക്കാർ

ദുബൈയിലെ വൈറലായ കുനാഫ പിസ്ത ചോക്ലേറ്റ് ഇപ്പോൾ ലോകത്ത് തന്നെ ഹിറ്റാവുന്നുണ്ട്. ഇത് കാരണം ദുബൈയിൽ ഇപ്പോൾ പിസ്തയുടെ വിലയും ഉയർന്നിട്ടുണ്ട്. നിരവധി വിനോദ സഞ്ചാരികൾ കുനാഫ പിസ്ത ചോക്ലേറ്റ് കഴിക്കാൻ ദുബൈയിൽ എത്തുന്നുണ്ട്. ഇറാനിൽ നിന്നാണ് ഈ പിസ്ത ദുബൈയിലേക്ക് എത്തുന്നത്. ആവശ്യകാരുടെ ഒഴുക്കുകാരണം ഈ ഇറാനിയൻ പിസ്തയുടെ വില ഇപ്പോൾ കിലോഗ്രാമിന് 8 ദിർഹം വർദ്ധിച്ചിട്ടുണ്ട്- കച്ചവടക്കാർ പറയുന്നു.

കുനാഫ പിസ്ത ചോക്ലേറ്റ് വ്യാപാരികൾക്കും വലിയ ലാഭം നൽകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദുബൈയിലെ കച്ചവടക്കാരും. ഫെബ്രുവരിയിൽ, ദുബായ് ഓൾഡ് സൂക്കിൽ പിസ്തയുടെ വില കിലോഗ്രാമിന് 32 ദിർഹമായിരുന്നു.
മാർച്ചോടെ അത് ഏകദേശം 38 ദിർഹമായി ഉയർന്നു, നിലവിൽ, വില കിലോഗ്രാമിന് 40 മുതൽ 45 ദിർഹംവരെ ആയിട്ടുണ്ട്. മാസങ്ങളുടെ വ്യത്യാസത്തിലാണ് വിലയിലെ ഈ കുതിച്ച് ചാട്ടം.

ദുബായിൽ പിസ്തയുടെ വിലാ ഏറെക്കുറെ സ്ഥിരമായി നിൽക്കാനാണ് പതിവ്. എന്നാൽ പിസ്ത ചോക്ലേറ്റിന്റെ വില വർദ്ധനവിൽ ദുബായിലെ മധുര പലഹാര വിതരണക്കാർ അമ്പരപ്പിലാണ്. ഈ പിസ്ത ഹിറ്റാവാൻ ഒരു പ്രധാന കാരണം ദുബായ് കുനാഫാ പിസ്ത ചോക്ലേറ്റും പിസ്താ പേസ്റ്റും ആണെന്നാണ് ദുബായിലെ കച്ചവടക്കാരുടെ നിഗമനം. ഈ ചോക്ലേറ്റ് നിർമ്മിക്കുന്ന ചില ചെറുകിട നിർമ്മാതാക്കൾ ഇറാനിൽ നിന്ന് പിസ്ത വാങ്ങുന്നുണ്ട്. ഇതിൽ പിന്നീട് ചോക്ലേറ്റ് ചേർക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ വാട്സാപ്പ് ചാനലിൽ അംഗമാകുക

ചോക്ലേറ്റ് പിസ്തയുടെ ഡിമാൻഡ് വർദ്ധിച്ചത് കാരണം ചോക്ലേറ്റ് നിർമ്മാതാക്കൾ ഇപ്പോൾ ഉൽപ്പാദനവും വർദ്ധിപ്പിച്ചിട്ടുണ്ട് . പിസ്ത ഇറാനിലെ വലിയ വിതരണക്കാരിൽ നിന്ന് നേരിട്ട് വാങ്ങാനും ആരംഭിച്ചിട്ടുണ്ട് ഇത് കാരണം വിതരണക്കാർക്ക് ക്ഷാമം പോലും ഉണ്ടായി. ഇതാണ് ദുബായ് പിസ്റ്റയുടെ വില ഉയരാൻ കാരണമെന്നും ലോകം മുഴുവൻ ഈ പിസ്ത ഹിറ്റായ സ്ഥിതിക്ക് ഇനിയും വില ഉയരും എന്നുമുള്ള ശുഭപ്രതീക്ഷയിലാണ് കച്ചവടക്കാർ. കിലോഗ്രാമിന് 5 മുതൽ 10 ദിർഹം വരെ ഇനിയും വർദ്ധനവ് ഉണ്ടാവുമെന്ന് കച്ചവടക്കാർ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *