
ഹൃദയ സഞ്ചാരം ; ദുബായ് ടൂറിസത്തിന്‍റെ പരസ്യചിത്രത്തില്‍ തിളങ്ങി വിരാട്- അനുഷ്ക ജോഡി
ദുബായിലെ ഓരോ കാഴ്ചകളും അതീവ സുന്ദരമായി അവതരിപ്പിച്ചിരിക്കുകയാണ് 3.46 മിനിറ്റുളള പരസ്യചിത്രത്തില്‍. ദുബായുടെ ദൃശ്യഭംഗിയിലും വിരാട് അനുഷ്ക സനിധ്യത്തിനാലും സമ്പന്നമാണ് പരസ്യചിത്രം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 360 ഡിഗ്രി ഇന്‍ഫിനിറ്റി പൂളായ ഓറ സ്കൈപൂളില്‍ നിന്നാണ് വിരാട് അനുഷ്ക യാത്ര ആരംഭിക്കുന്നത്. തീന്‍ മേശയിലെ വൈവിധ്യത്തിലേക്ക്, മരുഭൂമിയുടെ അത്യാകർഷകമായ സൗന്ദര്യത്തിലേക്ക്, രാത്രിയുടെ സൗന്ദര്യത്തിലേക്കും പ്രണയത്തോടെ സഞ്ചരിക്കുകയാണ് ഇരുവരും. ബുർജ് ഖലീഫ ഉള്‍പ്പടെ നഗരത്തിലെ പ്രധാന ആകർഷണങ്ങള്‍ വിഡിയോയിലുണ്ടെങ്കിലും, വിരാട് അനുഷ്ക ജോഡികളുടെ അടുപ്പം അതിലേറെ ഹൃദ്യമായി കാഴ്ചക്കാരന് അനുഭവപ്പെടും.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
പാരാസെയിലിങ് ഉള്‍പ്പടെ അനുഭവിച്ചറിയേണ്ട കാഴ്ചകളിലൂടെയുളള സഞ്ചാരമാണ് പരസ്യചിത്രം.ദുബായിലെ ആകർഷണങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല, രണ്ട് അവധിക്കാലങ്ങള്‍ ഒരിക്കലും ഒരുപോലെയുമാവില്ല, പ്രിയപ്പെട്ടവരെ അദ്ഭുതപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറാണോയെന്നതാണ് പരസ്യചിത്രത്തിന്‍റെ കാതല്‍. പരസ്യചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Comments (0)