Posted By Krishnendhu Sivadas Posted On

പാരിസ്ഥിതിക നിയമലംഘനം: ഖത്തറിലെ വാദി അൽ വാബിൽ മലിനജലം ഒഴുക്കിവിട്ടതിന് നടപടി

ദോഹ : പാരിസ്ഥിതിക നിയമലംഘനത്തെ തുടർന്ന് വാദി അൽ വാബിൽ മലിനജലം ഒഴുക്കിവിട്ടതിന് നടപടിയെടുത്തു. വ്യവസായശാലയിൽ നിന്നുള്ള മലിനജലം ആളൊഴിഞ്ഞ സ്ഥലത്ത് ഒഴുക്കിവിട്ടതിനാൽ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പട്രോളിംഗ് സംഘം നിയമനടപടി എടുക്കുകയായിരുന്നു.

വടക്കൻ മേഖലയിലെ വാദി അൽ വാബിലാണ് പരിസ്ഥിതിക്ക് ദോഷകരമായ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടത്.സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. വ്യവസായശാലയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിട്ടത് പ്രദേശത്തെ സസ്യജാലങ്ങൾക്കും പ്രകൃതിക്കും നാശമുണ്ടാക്കിയതായി അധികൃതർ വ്യക്തമാക്കി.ഖത്തറിൻ്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥയുടെയും സസ്യജാലങ്ങളുടെയും നിലനിൽപ്പ് ഉറപ്പാക്കുന്നതിലും മന്ത്രാലയം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.വന്യജീവികളെയും പ്രകൃതിവിഭവങ്ങളെയും എല്ലാത്തരം മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി പരിസ്ഥിതി നിയമലംഘനങ്ങൾക്കെതിരെ കർശനമായ നയങ്ങൾ നടപ്പാക്കുമെന്നും, പെട്രോളിംഗ് ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന എല്ലാ പ്രവൃത്തികളും തടയുന്നതിനുമായി രൂപകൽപ്പന ചെയ്ത രാജ്യത്തെ പരിസ്ഥിതി നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇത്തരം പ്രവർത്തികൾ. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം നിരീക്ഷണ കാമ്പെയ്‌നുകളും ഫീൽഡ് പട്രോളിംഗുകളും ശക്തമാക്കുന്നത് തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *