Posted By Nazia Staff Editor Posted On

watsapp new update;ഇങ്ങനെയൊന്ന് കണ്ടാല്‍ ഒരിക്കലും തുറക്കരുത്, വാട്‌സാപ്പിലെ ഈ സെറ്റിംഗ്‌സ് ഉടനടി മാറ്റണം’

Watsapp new update:തിരുവനന്തപുരം: ഇന്ന് നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത് മെസെഞ്ചര്‍ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വഴിയാണ്. ഇപ്പോഴിതാ വാട്‌സാപ്പ് വഴിയുള്ള പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വാട്ട്സ്ആപ്പില്‍ വരുന്ന ഒരു ഫോട്ടോ തുറന്നാല്‍ തന്നെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് കേരള പൊലീസ് നല്‍കുന്നത്.

ഒരിക്കലും അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കണമെന്നുമുള്ള നിര്‍ദേശമാണ് കേരള പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *