
Weather alert in uae; യുഎഇയിൽ ചൂട് കൂടും!!! കാലാവസ്ഥയിൽ ഇന്ന് വൻ മാറ്റങ്ങൾ; പൊതുജനം ശ്രദ്ധിക്കുക
Weather alert in uae;ഇന്ന് ജൂലൈ 8 ചൊവ്വാഴ്ച രാജ്യത്തിന്റെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും താപനിലയിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നും യുഎഇയുടെ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്

ഇന്ന് താപനില 37 നും 41 നും ഇടയിലാണെങ്കിലും, നാളെ ഇത് കൂടുതൽ ഉയരുമെന്ന് കാലാവസ്ഥാ പ്രവചനം പറയുന്നു.നാളെ രാത്രിയിലും ജൂലൈ 9 ബുധനാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥ തുടരും.
തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശാനും സാധ്യതയുണ്ട്.
Comments (0)