
Weather update in uae: പൊതുജന ശ്രദ്ധയ്ക്ക്!!! യുഎഇയിൽ ഈ ഭാഗങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്;
weather update in uae:അബുദാബി അൽ ദഫ്ര മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. അൽ ഹംറ, തർഫ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുമെന്നും തിരശ്ചീന ദൃശ്യപരത 2,000 മീറ്ററിൽ താഴെയായി കുറയുമെന്നും NCM മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അപകടകരമായ കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഉപദേശങ്ങൾ പാലിക്കണമെന്നും NCM അഭ്യർത്ഥിച്ചു.
Comments (0)