Posted By Nazia Staff Editor Posted On

first virtual Emirati family;ലത്തീഫ യുഎഇയിലെ ആദ്യ ‘AI കുഞ്ഞ്’, വെർച്വൽ കുടുംബാംഗങ്ങളെ ലത്തീഫ സ്വയം പരിചയപ്പെടുത്തി; പേര് തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുത്തത് 14,000 പേർ

first virtual Emirati family;ദുബൈ: വോട്ടെടുപ്പ് പൂർത്തിയായപ്പോൾ യു.എ.ഇ ആദ്യ വെർച്വൽ ഇമാറാത്തി കുടുംബാംഗത്തെ ഔദ്യോഗികമായി നാമകരണം ചെയ്തു. രാജ്യം അടുത്തിടെ എ.ഐ പദ്ധതി പ്രഖ്യാപിക്കുകയും, പെൺകുട്ടിക്ക് പേരിടുന്നതിൽ പങ്കാളികളാവാൻ സമൂഹാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതേത്തുടർന്ന്, ഏകദേശം 14,000 പേർ വോട്ടിംഗ് പ്രക്രിയയിൽ പങ്കെടുത്തു.

മൂന്ന് പേരുകളിൽ, ‘ലത്തീഫ’ 43 ശതമാനം വോട്ടുകൾ നേടി വിജയിയായി. മീറയ്ക്ക് 37 ശതമാനവും, ദുബൈക്ക് 20 ശതമാനവും വോട്ടുകൾ ലഭിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന പ്രഥമ ഇമാറാത്തി പെൺകുട്ടിക്കഥാപാത്രമായ ലത്തീഫ തന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി: പിതാവ് മുഹമ്മദ്, മാതാവ് സലാമ, സഹോദരൻ റാഷിദ്.

പരമ്പരാഗത ഇമാറാത്തി വസ്ത്ര ധാരണത്തിൽ, ആധുനിക രീതികളോടെ, ഊഷ്മളവും ഹൃദ്യവുമായ ശൈലിയിലാണ് ഈ കഥാപാത്രത്തെ രൂപകൽപന ചെയ്‌തിരിക്കുന്നത്. വിശേഷിച്ചും, കുട്ടികൾക്കും കുടുംബങ്ങൾക്കും സാങ്കേതിക വിദ്യ, എ.ഐ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കലാണ് ലത്തീഫയുടെ ദൗത്യം.

വൈവിധ്യ സാമൂഹിക വിഭാഗങ്ങളുമായും ഭാഷകളുമായും ബന്ധപ്പെടുന്നതിനായി രൂപകൽപന ചെയ്യപ്പെട്ട ആദ്യ ഡിജിറ്റൽ മോഡലായ ഈ കുടുംബം സ്വദേശീ മൂല്യങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആശയവിനിമയം നടത്തും.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പ്രഖ്യാപിച്ച ‘സാമൂഹിക വർഷ’ത്തോടനുബന്ധിച്ച് ഡിജിറ്റൽ ദുബൈ ആരംഭിച്ച സംരംഭങ്ങളുടെ പരമ്പരയുടെ ഭാഗമാണിത്.

എമിറേറ്റിലെ ഡിജിറ്റൽ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന കഥപറച്ചിൽ ഉള്ളടക്കം പങ്കിടുന്ന ‘ഡിജിറ്റൽ അംബാസഡർ’മാരുടെ ഒരു കൂട്ടമായാണ് പുതിയ വെർച്വൽ കുടുംബം വിഭാവന ചെയ്തിരിക്കുന്നത്.

ലത്തീഫയും കുടുംബവും ഡിജിറ്റൽ ദുബൈയുടെ സംരംഭങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഡിജിറ്റൽ ഇടത്തിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടൻ പ്രത്യക്ഷപ്പെടുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *