
delicious Onam Sadhya in Dubai;ഓണക്കാലം എത്തിക്കഴിഞ്ഞു മലയാളികൾ ആഗ്രഹിക്കുന്ന ഒന്നാണ് രുചികരമായ ഓണസദ്യ: എങ്കിൽ ഇത് ദുബായിൽ ലഭിക്കുമോ?: രുചികരമായ ഓണസദ്യ എവിടെ കിട്ടും? :ഇതാ റസ്റ്റോറന്റ്കൾ
delicious Onam Sadhya in Dubai;വയറ് നിറയെ ഒരു സദ്യ കഴിച്ചില്ലെങ്കിൽ പിന്നെന്ത് ഓണം അല്ലേ? അങ്ങനെ ഓണം ഉണ്ണാൻ ഇക്കുറിയും നാട്ടിലെത്താൻ കഴിഞ്ഞെല്ലെങ്കിൽ വിഷമിക്കുകയേ വേണ്ട, ദുബായിൽ നിരവധി റെസ്റ്റോറന്റുകൾ ഈ ഓണത്തിന് കിടിലൻ സദ്യകൾ ഒരുക്കിയിട്ടുണ്ട്. വീട്ടിൽ സദ്യ ഒരുക്കാൻ സാധിച്ചില്ലെങ്കിൽ ധൈര്യമായി ഇവിടേക്ക് വിട്ടോ, മിതമായ നിരക്കിൽ ഉഗ്രൻ സദ്യ തന്നെ നിങ്ങൾക്ക് ആസ്വദിക്കാം. ഓരോ റെസ്റ്റോറന്റിലെയും സദ്യ വിഭവങ്ങൾ, വില, സമയം, സ്ഥലം എന്നിവ ചുവടെ
കാലിക്കറ്റ് പാരഗൺ
ദുബായിലെ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണകേന്ദ്രമായ കരാമയിലെ കാലിക്കറ്റ് പാരഗൺ ഈ ഓണത്തിന് 25 വിഭവങ്ങളടങ്ങിയ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക മിഴിവ് നിറഞ്ഞ അലങ്കാരങ്ങളും വീട്ടിലെ ഓർമ്മകൾ നിറക്കുന്ന അന്തരീക്ഷവും ഇവിടത്തെ പ്രത്യേകതയാണ്. സെപ്റ്റംബർ 5 മുതൽ 7 വരെ ഇവിടെയെത്തിയാൽ സദ്യ കഴിക്കാം. ഡൈൻ-ഇൻ നിരക്ക് 48 ദിർഹമാണ്. ഡെലിവറി/ ടേക്ക് എവേ 51 ദിർഹവും. രാവിലെ 11:30 മുതൽ വൈകുന്നേരം 4:30 വരെയാണ് സദ്യ വിളമ്പുന്നത്.
ലിസ് റെസ്റ്റോറന്റ് (കരാമ)
38 ദിർഹത്തിന് 26 വിഭവങ്ങളുള്ള സദ്യയാണ് നൽകുക. 7 ന് പോയാൽ സദ്യ ലഭിക്കും. ഡൈൻ-ഇൻ നിരക്ക് 38 ദിർഹമാണ്. സദ്യകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ടേക്ക് എവേ സെപ്റ്റംബർ 4 മുതൽ 6 വരെ ഉണ്ട്. സമയം ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 4:00 വരെ (ടേക്ക് എവേ 45 ദിർഹം ആണ് വില)
മലബാർ റെസ്റ്റോറന്റ്
കറാമ ഷെയ്ഖ് ഹംദാൻ കോളനിയിൽ ഉള്ള മലബാർ റെസ്റ്റോറന്റിലും സദ്യ വിളമ്പുന്നുണ്ട്. 25 കൂട്ടം വിഭവങ്ങളുമായി ഭക്ഷണം കേമമാക്കാം. സെപ്റ്റംബർ 5 മുതൽ 7 ഹോട്ടലിൽ നേരിട്ടെത്തി കഴിക്കാം. 45 ദിർഹമാണ് വില. ടേക്ക് എവേ സെപ്റ്റംബർ 5 7 വരെ ലഭ്യമാണ്. 48 ദിർഹം ആയിരിക്കും വില.
സമയം ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 4 വരെയാണ്.
നാലുകെട്ട് റെസ്റ്റോറന്റ്
കിസൈസിലുള്ള നാല് കെട്ട് റെസ്റ്റോറന്റിൽ സദ്യക്കൊപ്പം പാലട, അടപ്രഥമൻ, പരിപ്പ് പായസം എന്നിവ ടേക്ക് എവേ ആയി ലഭിക്കും.ഡൈൻ ഇന്നിന് 47 ദിർഹമാണ്.
ടേക്ക് എവേ 49 ദിർഹവും.
ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ സദ്യ ലഭിക്കും.
ഷാമിയാന
താജ് ജുമൈറ ലേക്സ് ടവേഴ്സിലെ ഷാമിയാനയിൽ ഓണസദ്യ ലഭിക്കും. സെപ്റ്റംബർ 4 മുതൽ 6 വരെയാണ് സദ്യയുടെ സമയം.ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3 വരെ സദ്യ ലഭിക്കും. ഒരാൾക്ക് 175 ദിർഹമാണ് വില.
ബോംബെ ബ്രാസറി
താജ് ദുബായിലെ ബോംബെ ബ്രാസറിയിൽ സെപ്റ്റംബർ 1 മുതൽ 5 വരെ ഓണസദ്യ ആസ്വദിക്കാം. ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3 വരെ സദ്യ ലഭിക്കും. ഒരാൾക്ക് 175 ദിർഹമാണ് നിരക്ക്.
Where to get delicious Onam Sadhya in Dubai? Here are the restaurants
Comments (0)