
Gold price in Dubai: ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ മാറ്റങ്ങൾ വെളിപ്പെടുത്തി വിദഗ്ധർ
Gold price in Dubai:ദുബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബൈയിലെ സ്വർണവില കുതിച്ചുയരുകയാണ്. എന്നാൽ വരും ദിവസങ്ങളിൽ ഇതേ വില തുടരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ വില തുടർന്നേക്കില്ലെന്ന് രാജ്യത്തെ സ്വർണവിപണി സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരു വിദഗ്ധൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദുബൈയിൽ 24k സ്വർണത്തിന് ഗ്രാമിന് 400 ദിർഹത്തിനടുത്തും 22k സ്വർണം ഗ്രാമിന് 375 ദിർഹത്തിനടുത്തുമാണ് വില.
തിങ്കളാഴ്ച ആഗോള സ്വർണ വിപണിയിലെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 400 ദിർഹത്തിൽ നിന്ന് 375 ദിർഹമായി കുറഞ്ഞു. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് സ്വർണങ്ങളുടെ വില യഥാക്രമം 375.5, 360.25, 308.75 ദിർഹമായും കുറഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ, സ്പോട്ട് ഗോൾഡ് 0.23 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,364.76 ഡോളറിലെത്തി.
വിപണിയിലെ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന മന്ദഗതിയിലുള്ള വില വ്യതിയാനം വരും ആഴ്ചകളിൽ അവസാനിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
“നിലവിലെ ഓവർബോട്ട് അവസ്ഥ കണക്കിലെടുക്കുമ്പോൾ, സ്വർണവില ഔൺസിന് 3,000 ഡോളറിലേക്കോ 2,200 ഡോളറിലേക്കോ ഇടിയാൻ സാധ്യതയുണ്ട്,” വിപണി വിദഗ്ധനായ കുപ്റ്റ്സികെവിച്ച് പറഞ്ഞു. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് പണനയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചാൽ, സ്വർണവില ഔൺസിന് 4,600 ഡോളർ വരെ ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് പണനയത്തിൽ ഇളവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ഈ ഇളവ് താൽക്കാലികമായി നിർത്തിവെച്ചേക്കാമെന്നും, ഇത് നിക്ഷേപകരുടെ ശ്രദ്ധ യുഎസ് ഡോളറിലേക്ക് തിരിച്ചുവിട്ടേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾ സ്വർണവിലയിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്. 2022 ഫെബ്രുവരിയിൽ റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിനെ തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയുടെ സ്വർണവും വിദേശനാണ്യ ശേഖരവും മരവിപ്പിച്ചത് സ്വർണവിലയിൽ കുതിച്ചുചാട്ടത്തിന് കാരണമായിരുന്നു. ഇതിന്റെ ഫലമായി, 2022 മുതൽ സ്വർണവില 1.7 മടങ്ങ് ഉയർന്ന് ഏപ്രിലിൽ ഔൺസിന് 3,500 ഡോളറിന് മുകളിത്തിലെത്തിയിരുന്നു.
വിപണിയിലെ മന്ദഗതി
രണ്ടാം പാദത്തിൽ, കേന്ദ്ര ബാങ്കുകൾ സ്വർണ വാങ്ങുന്നത് ഗണ്യമായി കുറഞ്ഞതായാണ് വിവരം. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള മൂലധന പ്രവാഹവും മന്ദഗതിയിലായി.
“ഈ ഘടകങ്ങൾ ഇല്ലാതെ, സ്വർണത്തിന്റെ ഉയർച്ച തുടരാൻ പ്രയാസമാണ്. എന്നാൽ, ഫെഡറൽ റിസർവിലെ പണത്തിലെ വർധനവ്, ട്രഷറി വരുമാനത്തിലെ കുറവ്, ദുർബലമായ യുഎസ് ഡോളർ എന്നിവ സ്വർണവിലയിൽ ഉത്തേജനം നൽകും,” കുപ്റ്റ്സികെവിച്ച് വ്യക്തമാക്കി.
Comments (0)