Posted By greeshma venugopal Posted On

അടുത്ത മാസം മുതൽ യു എ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മാറ്റം വരും, കൂടുമോ കുറയുമോ ? അറിയാം

അടുത്ത മാസം നാട്ടിലേക്ക് യാത്ര നിശ്ചയിച്ചിരിക്കുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിമാന ടിക്കറ്റില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. ജൂലൈയിലെ അവധി ദിനങ്ങളില്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ വര്‍ധനവാണ് കാണുന്നത്.

ഇത് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ചിലവ് ഇളവ് നല്‍കും എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ബുക്കിംഗ് നടത്താന്‍ പദ്ധതിയിടുന്നവര്‍ക്ക് ജൂണ്‍ അവസാനത്തിലോ അടുത്ത മാസം ആദ്യത്തിലോ ഉള്ള യാത്രകള്‍ക്ക് ജൂണിനെ അപേക്ഷിച്ച് 5%-15% വര്‍ധനവ് കാണാനാകും. 2023 ലും 2024 ലും ഉണ്ടായ 30%-40% വര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച ഡീല്‍ ആണ് എന്ന് ദുബായ് ആസ്ഥാനമായുള്ള ഏഷ്യാറ്റിക് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സിന്റെ സ്ഥാപകന്‍ സനൂര്‍ പറഞ്ഞു.

യുഎഇ-ഇന്ത്യ റൂട്ടുകളില്‍, പ്രത്യേകിച്ച് തിരക്കേറിയ യാത്രാ കാലയളവില്‍ ഇത് ഭേദപ്പെട്ട ആനുകൂല്യം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കുള്ള നിരക്കുകള്‍ നിയന്ത്രണത്തില്‍ തുടരുന്നതിനുള്ള ഒരു പ്രധാന കാരണം എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് പോലുള്ളവ യുഎഇ-ഇന്ത്യ മേഖലയില്‍ അധിക വിമാനങ്ങള്‍ കൊണ്ടുവന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാവല്‍ ഏജന്റുമാരുടെ അഭിപ്രായത്തില്‍, മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള വിമാനങ്ങളില്‍ 1,000 ദിര്‍ഹത്തില്‍ താഴെയും അതിനടുത്തുമുള്ള ടിക്കറ്റുകള്‍ക്ക് സീറ്റുകള്‍ ലഭ്യമാണ്. കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളുടെ കാര്യത്തില്‍, ടിക്കറ്റ് നിരക്കുകള്‍ സാധാരണയായി 1,200 ദിര്‍ഹമോ അതില്‍ കൂടുതലോ ആയിരിക്കും. 2025 വേനല്‍ക്കാലത്ത് നിരക്ക് വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ ഈദ്, വേനല്‍ക്കാല യാത്രകള്‍ കാരണമായിട്ടുണ്ട്. കൂടുതൽ യു എ ഇ വാർത്തകൾക്ക് https://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *