
ലോകം വീണ്ടും മാസ്ക്കിനുള്ളിൽ കയറുമോ ? ലോകം വീണ്ടും മാസ്ക്കിനുള്ളിൽ കയറുമോ ? സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് വ്യാപനം
സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനം. നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ. പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളിൽ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ 10 ആഴ്ചയ്ക്കുള്ളിൽ ഹോങ്കോങ്ങിൽ കോവിഡ് കേസുകൾ ഓരോ ആഴ്ചയും 30 മടങ്ങിലധികം വർദ്ധിക്കുന്നുണ്ട്. എന്നാൽ ഈ കുതിപ്പ് ഹോങ്കോങ്ങിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സിംഗപ്പൂരിലും ഒരാഴ്ചയ്ക്കുള്ളിൽ കേസുകൾ ഏകദേശം 30 ശതമാനം വർദ്ധിച്ചു. ചൈനയിൽ നിന്നും തായ്‌ലൻഡിൽ നിന്നും കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. https://www.nerviotech.com
2025 മെയ് 10 വരെ ഹോങ്കോങ്ങിൽ ആകെ 1,042 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഇത് 972 ആയിരുന്നു. മാർച്ച് തുടക്കത്തിൽ ആഴ്ചയിൽ 33 കേസുകൾ മാത്രമായിരുന്നു ഇത്. അതായത് മാർച്ച് മുതൽ കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)