
UAE Weather;യുഎഇയിൽ എത്തുന്നു സുഹൈൽ നക്ഷത്രം; അറിയാമോ നിങ്ങൾക്ക് യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ഘട്ടം ഏതെന്ന്? കാലാവസ്ഥ അറിഞ്ഞു പ്രവർത്തിക്കുക
UAE Weather:ദുബൈ: സുഹൈൽ നക്ഷത്രത്തിന്റെ ആഗമനത്തോടെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിലേക്ക് യു.എ.ഇ പ്രവേശിക്കുകയാണെന്ന് ജ്യോതിശാസ്ത്രജ്ഞർ. ഈ മാസം അവസാനം വരെ കടുത്ത ചൂടും ഈർപ്പവും പ്രതീക്ഷിക്കാമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് അവസാനം സുഹൈൽ നക്ഷത്രം ഉദിക്കും. അതോടെ, താമസക്കാർക്ക് കടുത്ത ചൂടും ഉയർന്ന ഈർപ്പവും പ്രതീക്ഷിക്കാം. ഇത് ക്ഷീണത്തിനും അവശതയ്ക്കും കാരണമാകും -എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
പരമ്പരാഗതമായി അറബികൾക്കിടയിൽ “സുഹൈലിന്റെ അസ്ക്യതകൾ” എന്നറിയപ്പെടുന്ന ഈ കാലയളവ് സെപ്റ്റംബർ 23ന് ശരത്കാല സംക്രമ ദിനം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്ന് പകലും രാത്രിയും തുല്യമാകും. സെപ്റ്റംബർ 24 മുതൽ താപനിലയിൽ കുറവുണ്ടാകുമെന്നും, വേനൽ ചൂടിന് അൽപം ആശ്വാസം ലഭിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.
Comments (0)