
Red Carpet Smart Corridor;ഇനി ഒരു പാസ്പോർട്ട് വേണ്ട; കയ്യും വീശി പോകാം!! ഒറ്റ നോട്ടത്തിൽ എല്ലാം ഇവൻ കണ്ടെത്തും!! ദുബായ് എയർപോർട്ടിലെ ഈ മാറ്റം നിങ്ങളറിഞ്ഞോ
Red Carpet Smart Corridor:ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർക്ക് പാസ്‌പോർട്ട്, ബോർഡിംഗ് പാസ്, പുറപ്പെടൽ നടപടിക്രമങ്ങൾ എന്നിവ ഇപ്പോൾ സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ‘റെഡ് കാർപെറ്റ്’ സ്മാർട്ട് കോറിഡോർ എന്നറിയപ്പെടുന്ന പുതിയ സംവിധാനത്തിന് കീഴിലാണിത്.
ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയിലെ വിമാനത്താവളങ്ങളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സേവനം ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ആഗോള വ്യോമയാന ലീഡറായി തുടരുക എന്ന ദുബൈയുടെ കാഴ്ചപ്പാടുമായി അത്യാധുനിക സാങ്കേതിക വിദ്യ സംയോജിപ്പിച്ച് യാത്രക്കാരുടെ അനുഭവത്തിൽ പ്രധാന കുതിച്ചുചാട്ടം പ്രതിനിധീകരിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
”ആഗോള തലത്തിൽ ഇത്തരത്തിലുള്ള ആദ്യത്തേതായ ഈ സേവനം, യാത്രാ രേഖകളൊന്നും ഹാജരാക്കാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കുന്നു”- -ജി.ഡി.ആർ.എഫ്.യിലെ എയർപോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയരക്ടർ ബ്രിഗേഡിയർ വാലിദ് അഹമ്മദ് സഈദ് പറഞ്ഞു. ഈ ഇടനാഴിയിലൂടെ നടന്നാൽ തന്നെ എക്സിറ്റ് പൂർത്തിയായി -അദ്ദേഹം വ്യക്തമാക്കി.
റെഡ് കാർപെറ്റ് അനുഭവത്തിന്റെ കാതൽ അതിന്റെ പൂർണമായും ഓട്ടോമേറ്റഡ്, ഡോക്യുമെന്റ് രഹിത പ്രക്രിയയാണ്. നിർമിത ബുദ്ധി, ബയോമെട്രിക് ക്യാമറകൾ, സംയോജിത ഫ്ലൈറ്റ് ഡാറ്റ എന്നിവ ഉപയോഗിച്ച് ഐഡന്റിറ്റി സ്ഥിരീകരിക്കാനും, ബുക്കിംഗുകൾ പരിശോധിക്കാനും, എക്സിറ്റ് പ്രോസസ്സ് ചെയ്യാനും സിസ്റ്റം ഉപയോഗിക്കുന്നതിനാൽ യാത്രക്കാർ സുഗമമായ ഇടനാഴിയിലൂടെ നടക്കുന്നു. ഇതെല്ലാം നിമിഷങ്ങൾക്കുള്ളിലാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഇതോടെ, പാസ്‌പോർട്ട് രഹിതം, പേപർ രഹിതം, തടസ്സ രഹിതം എന്ന ലക്‌ഷ്യം കൈവരിക്കാനാകുന്നു.
ഈ മൂന്ന് ഘടകങ്ങളെ ആശ്രയിച്ച്:
1: മുൻകൂട്ടി പരിശോധിച്ച സുരക്ഷ (യാത്രക്കാരുടെ വിവരങ്ങൾ നേരത്തെ തന്നെ പരിശോധിക്കൽ).
2: ബയോ മെട്രിക് പൊരുത്തം (രജിസ്റ്റർ ചെയ്ത ബയോ മെട്രിക് ഡാറ്റകളെ ക്യാമറകൾ ഐഡന്റിറ്റി രേഖാപരമാക്കുന്നു).
3: സുഗമമായ പുറപ്പെടൽ (പാസ്‌പോർട്ടുകളുടെയോ ബോർഡിംഗ് പാസുകളുടെയോ ആവശ്യമില്ലാതെ ഫ്ലൈറ്റ് വിശദാംശങ്ങൾ സ്വയമേവ സ്ഥിരീകരിക്കൽ).
ആദ്യം ടെർമിനൽ-3 യിൽ
ടെർമിനൽ-3 അറൈവലിലെ യാത്രക്കാർക്ക് ഈ സൗകര്യം നിലവിൽ ലഭ്യമാണ്. ഈ സംവിധാനം ഉടൻ തന്നെ ഡിപാർച്ചറുകളിലേക്കും മറ്റ് ടെർമിനലുകളിലേക്കും വ്യാപിപ്പിക്കും. ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തി യു.എ.ഇയുടെ സീറോ ബ്യൂറോക്രസി എന്ന ദർശനത്തെ ഈ പദ്ധതി ഉൾക്കൊള്ളുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയരക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
യു.എ.ഇയുടെ പ്രതിബദ്ധതയെ അടിവരയിടുന്ന ഈ സാങ്കേതികവിദ്യ പൂർണമായും എമിറാത്തി വിദഗ്ധരാണ് വികസിപ്പിച്ചെടുത്തത്. യാത്രക്കാർ അവരുടെ പാസ്‌പോർട്ട് വിശദാംശങ്ങൾ സ്റ്റാൻഡേഡ് കൗണ്ടറുകളിൽ ഒരു ബയോമെട്രിക് ഫോട്ടോയുമായി ബന്ധിപ്പിച്ച് ഒരിക്കൽ രജിസ്റ്റർ ചെയ്യണം. അതിനു ശേഷം, ഭാവിയിലെ എല്ലാ യാത്രകൾക്കും സ്മാർട്ട് ഗേറ്റുകളും പുതിയ ഇടനാഴിയും ഉപയോഗിക്കാം. എല്ലാ രാജ്യങ്ങളിലെയും യാത്രക്കാർക്കും ടിക്കറ്റ് ക്ലാസുകൾക്കും ഈ സേവനം തുറന്നിരിക്കുന്നു.
ഇതിന്റെ തുടക്കത്തോടെ, സ്പീഡ്, സുരക്ഷ, സൗകര്യം എന്നിവ ഏകീകരിച്ചു കൊണ്ട് ദുബൈ വ്യോമയാനത്തിൽ ആഗോള മാനദണ്ഡം വീണ്ടും സ്ഥാപിച്ചിരിക്കുകയാണ്. “ഈ ഇടനാഴി വെറുമൊരു സേവനമല്ല” -ബ്രിഗേഡിയർ സഈദ് പറഞ്ഞു. ”യാത്രയുടെ ഭാവി ഇതാ എന്നതാണ് ദുബൈയുടെ ലോകത്തിനുള്ള സന്ദേശം” -അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)