
ടിക്കറ്റ് നിരക്കിന്റെ ഭാരം അധികമില്ലാതെ പറക്കാം ; വമ്പൻ ഇളവുകൾ നൽകി എയർ ഇന്ത്യ
ഇത് മിന്നിക്കും. ഓണം കഴിഞ്ഞു. ഇനി തിരിച്ച് പോണ്ടേ. കിടിലൻ ഓഫറുകളുമായി എത്തിരിക്കുകയാണ് എയർ ഇന്ത്യ. യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ ‘വൺ ഇന്ത്യ സെയിൽ’ പ്രഖ്യാപിചിരിക്കുകയാണ് എയർ ഇന്ത്യ ഇപ്പോൾ . ഇന്ത്യയിലെ ഏത് നഗരത്തിൽ നിന്നായാലും യൂറോപ്പിലെ
ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് ഒരേ നിരക്കിൽ റൗണ്ട്ട്രിപ്പ് ടിക്കറ്റ് ഒരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ
- ഇക്കണോമി ക്ലാസ്: ₹47,000
- പ്രീമിയം ഇക്കണോമി: ₹70,000
- ബിസിനസ് ക്ലാസ്: ₹1,40,000
ലണ്ടൻ (ഹീത്രോ) യാത്രക്കാർക്കായി പ്രത്യേകം നിരക്കുകളും അറിയിച്ചിട്ടുണ്ട് :
- ഇക്കണോമി: ₹49,999
- പ്രീമിയം ഇക്കണോമി: ₹89,999
- ബിസിനസ് ക്ലാസ്: ₹1,69,999
ബുക്കിംഗ് & യാത്രാ കാലയളവ് - സെപ്റ്റംബർ 7, 2025 മുതൽ എയർ ഇന്ത്യയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴി മാത്രം ആണ് ബുക്കിംഗ് .
- സെപ്റ്റംബർ 8 മുതൽ 11 വരെ എല്ലാ ചാനലുകളിലൂടെയും (ട്രാവൽ ഏജന്റുമാർ, എയർപോർട്ട് കൗണ്ടർ, കസ്റ്റമർ കെയർ) ലഭ്യമാകും.
- യാത്രാ കാലാവധി: മാർച്ച് 31, 2026 .
കൂടുതൽ ആനുകൂല്യങ്ങൾ
- പ്രൊമോ കോഡ്: FLYAI ഉപയോഗിച്ചാൽ ഒരാൾക്ക് ₹3,000 വരെ അധിക വിലക്കുറവ്.
- ഓരോ ടിക്കറ്റിനും ഒരു സൗജന്യ തീയതി മാറ്റം അനുവദനീയമാണ്.
- മഹാരാജ ക്ലബ് അംഗങ്ങൾക്ക് വെബ്സൈറ്റ്/ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീസ് ഇല്ല.
സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ വിലക്കുറവ് ലഭ്യമാകൂ.
Comments (0)