Posted By greeshma venugopal Posted On

ജിസിസി നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം; അവസരമൊരുക്കി ഒമാന്‍ എയര്‍

ജിസിസി നഗരങ്ങളിലേക്ക് 29 റിയാല്‍ നിരക്കില്‍ യാത്ര ചെയ്യാം. ഒമാൻ എയറാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിയത്. ദുബായ്, ദോഹ, ബഹ്‌റൈന്‍, കുവൈത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുക.

അതേസമയം ഇന്നലെ ആരംഭിച്ച സെയില്‍ നാളെ വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത മാസം 27 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. മറ്റ് വിമാന കമ്പനികളുമായി സഹകരിച്ച് നടത്തുന്ന ഇന്റര്‍ലൈന്‍ അല്ലെങ്കില്‍ കോഡ് ഷെയര്‍ വിമാനങ്ങളില്‍ ഈ ഓഫര്‍ ബാധകമല്ലെന്ന് ഒമാന്‍ എയര്‍ ഓണ്‍ലൈന്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *